ട്രിക്സ് ആന്റ് ടിപ്സ് ലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത യൂട്യൂബര്‍ രതീഷ്.ആര്.മേനോന് ഫേസ്ബുക്കില്‍ തന്റെ പഴയ ഓര്‍ക്കുട്ട് അക്കൗണ്ടിന്റെ ഒരു സ്ക്രീന്‍ഷോട്ട് പങ്കുവെച്ചിരിക്കുകയാണ്. പണ്ട് താനിത് ഒരു സുഹൃത്തിനു സ്ക്രീന്‍ഷോട്ട് എടുത്ത് സ്ക്രാപ്പ് ആയി അയച്ച് കൊടുത്തിരുന്നു, പണ്ട് സ്ക്രാപ്പ്ബുക്കില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ പഴയ ഗൂഗിര്‍ ഐഡി ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ ഇന്നും ലഭ്യമാകാന്‍ സാധിക്കും. ലോഗിന്‍ ചെയ്യുമ്പോള്‍ സൈന്‍ ഇന്‍ ചെയ്യേണ്ട മാര്‍ഗ്ഗവും പറയുന്നുണ്ട്.
ഓര്‍ക്കുട്ട് 90 കളിലെ കുട്ടികള്‍ക്ക് ഒരു നൊസ്റ്റാള്‍ജിയ തന്നെയാണ്. ഓര്‍ക്കുട്ട് പോലെ സമാനമായ ഒരു മലയാളം ആപ്പ് ആയിരുന്നു 'സുഹൃത്ത്.കോം
കാലം മാറിയപ്പോള്‍ സാങ്കേതിക വിദ്യയും മാറി, അതോടെ ഇവയെല്ലാം ഓര്‍മയും ആയി. ഗൂഗിളിന്റെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കിങ്ങ് വെബ്സൈറ്റായിരുന്നു ഓര്‍ക്കുട്ട്.
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഇന്‍ഡ്യയില്‍ പ്രചാരത്തിലാകുന്നതിന് മുന്‍പ് ഇന്‍ഡ്യക്കാര്‍ കൂട്ട് കണ്ടെത്തിയ ഇടമായിരുന്നു ഓര്‍ക്കുട്ട്. ഒരു കാലത്ത് ഏവരുടേയും പ്രീയപ്പെട്ട സാമൂഹിക മാധ്യമമായിരുന്നു ഓര്‍ക്കുട്ട്.






