
എം എം കീരവാണിക്ക് ഗോൾഡൺ ഗ്ലോബ് പുരസ്കാരം കിട്ടിയതിൽ ദക്ഷിണേന്ത്യയിലെ മുഴുവൻ സിനിമ ആസ്വാദകരും സന്തോഷിക്കുന്നുണ്ട്. ഇപ്പോഴിതാ ആ സന്തോഷം ഒരു പഴയ കാല ചിത്രം പങ്ക് വച്ച് സംഗീത സംവിധായകനും ഗാകനുമായ എം.ജി ശ്രീകുമാറും അറിയിച്ചിരിക്കുന്നു. താളവട്ടം സിനിമയുടെ റീ റെക്കോഡിങ് സമയത്തെ ചിത്രം പുറത്ത് വിട്ടാണ് എം. ജി തന്റെ സന്തോഷം അറിയിച്ചത്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും താരം പങ്ക് വച്ചിട്ടുണ്ട്. "ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിങ് വേളയില്‍. (എ.വി.എം ആര്.ആര്. സ്റ്റുഡിയോ മദ്രാസ്) ഇടത് എ.ആര് .റഹ്മാന്, നടുക്ക് രാജാമണി( മ്യൂസിക് ഡയറക്ടര്‍ ) കാവി മുണ്ട് ഇട്ട് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത് , ഇന്ന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് ' മരഗതമണി ' ഹിന്ദിയില്‍ 'എം എം ക്രീം '. നമുക്ക് അഭിമാനിക്കാം... " എന്നാണ് എം. ജി കുറിച്ചത്.






