
ഈ കഴിഞ്ഞയിടയ്ക്കാണ് സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ഓഫീസിന് മുന്നില്‍ നിന്ന് മോഹന്‍ലാലിന്റെ ഒടിയന് ശില്പം കാണാതെ പോയത്. ഓഫീസിന് മുന്നിലുണ്ടയിരുന്ന രണ്ട് ശില്പങ്ങളില് ഒന്നാണ് കാണാതായതെന്നും അവധികഴിഞ്ഞ് താന്‍ തിരികെയെത്തിയപ്പോഴാണ് വിവരമറിഞ്ഞതുമെന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്. സിസിടിവി ദൃശ്യങ്ങളും ഒപ്പം ശില്പം മോഷ്ടിച്ചയാള്‍ അദ്ദേഹത്തിന് അയച്ച ഒരു ഓഡിയോ സന്ദേശവും ശ്രീകുമാര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ പോയ ഒടിയന് തിരികെയെത്തിയിരിക്കുകയാണ്.
പോയ ഒടിയന് തിരികെ പാലക്കാട്ടെ പുഷ്പ 360 ഓഫീസില്‍ ഒരു തളളു വണ്ടിയില്‍ തിരിച്ചു വന്നു. എടുത്തു കൊണ്ടുപോയ ആരാധകന് തന്നെ അതൊരു വണ്ടിക്കാരനെ ഏല്‍പ്പിച്ചു മടക്കി തന്നു. വിഡിയോയില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ദൃശ്യത്തില്‍ കാണുന്നത് മടക്കി കൊണ്ടു വരവ് ഏറ്റെടുത്ത പ്രിയപ്പെട്ട വണ്ടിക്കാരനാണ്. അല്ലാതെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എടുത്തുകൊണ്ട് പോയ ശേഷം മടക്കി തന്ന ആരാധകനല്ല. എഡിറ്റിംഗും മ്യൂസിക്കും ഓഫീസിലെ രസികന്മാര്. നന്ദി, പ്രിയ ആരാധകന്. മടക്കി തന്ന സ്നേഹത്തിന്... വീഡിയോ പങ്കുവെച്ച് ശ്രീകുമാര്‍ കുറിച്ചു.
2018 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രമായിരുന്നു ഒടിയന്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിര്‍മ്മിച്ചതായിരുന്നു ആ പ്രതിമകള്‍. പ്രമുഖ പരസ്യ സംവിധായകനായ ശ്രീകുമാര്‍ മേനോന്റെ ആദ്യചിത്രം കൂടിയായിരുന്നു ഒടിയന്.






