
സൗന്ദര്യവും ആകാരവടിവുംകൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുളള താരമാണ് കിം കര്ദാഷ്യന്. താരത്തെപ്പോലെയാകാന് ആഗ്രഹിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ 15 ശസ്ത്രക്രിയകളോളം ചെയ്ത് കിം കര്ഷാദ്യനെപ്പോലെയാകാന് ശ്രമിച്ചിരിക്കുകയാണ് ദക്ഷിണകൊറിയന്‍ യുവതിയായ ചെറി ലീ.
ഏകദേശം 49 ലക്ഷം രൂപയാണ് ഈ 28 കാരിയായ യുവതി ശസ്ത്രക്രിയകള്‍ക്കായി ചെലവഴിച്ചത്. തന്റെ കണ്ണില്‍ ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീ കിം ആണെന്നും അവര്‍ തനിക്കെന്നുമൊരു പ്രചോദനമാന്നെും ചെറി ലീ പറയുന്നു.
കുട്ടിക്കാലം മുതലേ ചെറിക്ക് അവളുടെ രൂപം ഇഷ്ടമല്ലായിരുന്നു. വളരും തോറും ആ ഇഷ്ടക്കേട് കൂടിക്കൂടി വന്നു. തന്റെ കാമുകന് തന്നെ ഉപേക്ഷിക്കാന്‍ കാരണം തന്റെ ഈ രൂപമായിരുന്നുവെന്നും അവള് പറഞ്ഞു. അതാണ് തന്നെ കോസ്മെറ്റിക്സ് ശസ്ത്രക്രിയ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ചെറി പറയയുന്നത്. താന്‍ പാര്‍ട്ട്-ടൈം ഇംഗ്ലീഷ് ടീച്ചറായി ജോലി ചെയ്തിരുന്ന വീട്ടുകാരുടെ സഹായത്തോടെയാണ് ശസ്ത്രക്രിയയ്ക്കുളള പണം യുവതി കണ്ടെത്തിയത്.
ഇരട്ട കണ്പോളകള്ക്കു വേണ്ടിയായിരുന്നു ആദ്യത്തെ ശസ്ത്രക്രിയ . ഇത് ചെയ്തിട്ടും കാമുകന് ഇഷ്ടമായില്ല എന്നാല്‍ ചെറിക്ക് തന്റെ രൂപം വളരെയധികം ഇഷ്ടപ്പെട്ടു. ഇതോടെ കൂടുതല്‍ ശസ്ത്രക്രിയകള്‍ ചെയ്യാന്‍ യുവതി തയാറാവുകയായിരുന്നു. പിന്നീടുളള എട്ട് വര്‍ഷം ബ്രസീലിയന്‍ ബട്ട് ലിഫ്റ്റ്, ബ്രെസ്റ്റ് ഓഗ്മെന്റേഷന് എന്നിവയും കവിള്‍ത്തടത്തിലും മൂക്കിലുമടക്കം 15 ശസ്ത്രക്രിയകളാണ് ചെറി ചെയ്തത്.
ശസ്ത്രക്രിയകള്‍ ചെയ്തശേഷം തന്റെ ലുക്ക് വളരെയധികം മാറിപ്പോയെന്നും ബന്ധുക്കളില്‍ പലര്‍ക്കും ഇപ്പോള്‍ തന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ചെറി പറയുന്നു. ഇതുവരെ ചെയ്ത ശസ്ത്രക്രിയകളെക്കുറിച്ച് തനിക്കൊരു കുറ്റബോധവുമില്ലെന്നും ഇനിയും ഇത് തുടരുമെന്നുമാണ് യുവതി പറയുന്നത്.






