
തിരുവനന്തപുരം: സെന്‍സര്‍ഷിപ്പ് അമിതമായതിനെത്തുടര്‍ന്ന് ഇറാനിയാന്‍ സിനിമയിലെ നായികമാര്‍ മുഖം കൊണ്ട് മാത്രം അഭിനയിച്ചാല്‍ മതി എന്നതാണ് അവസ്ഥയെന്ന് ഇറാനിയന്‍ നടിയും ജൂറി അംഗവുമായ ബരാന് ഹൊസാരി. രാജ്യത്ത് മറ്റ് പല പുരോഗമനങ്ങളും ഉണ്ടായെങ്കിലും സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമായി തുടരുകയാണ്.
രാഷ്ട്രീയവും, സാംസ്കാരികവുമായ സെന്‍സര്‍ഷിപ്പ് ഇറാനിയന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ശക്തരായ സ്ത്രീ സംവിധായകരെയും സിനിമ പ്രവര്‍ത്തകരെയും ഇറാന് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സിനിമയിലൂടെ പ്രകടിപ്പിക്കുന്നത് തന്റെ രാഷ്ട്രീയ നിലപാടുകള്‍ തന്നെയാണ്. സിനിമയയെ സെന്‍സര്‍ ചെയ്ത് നശിപ്പിക്കുന്നത് ശരിയല്ലെന്നും ബരാന് ഹൊസാരി പറഞ്ഞു.






