ന്യൂഡല്‍ഹി: വടക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് മൂടല്‍ മഞ്ഞ് പ്രതിസന്ധി ഉണ്ടാക്കുന്നത്. ദിവസങ്ങളായി നീണ്ടുനില്‍ക്കുന്ന മഞ്ഞില്‍ തലസ്ഥാനത്ത് അടക്കമുള്ള ഗതാഗതം തടസപ്പെടുന്നു.
കന്നത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ചയ്ക്ക് തടസമുണ്ടാകുന്നതിനാല്‍ വിമാന ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്. മൂന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും, ആറ് ആഭ്യന്തര സര്‍വീസുകളും മണിക്കൂറുകളോളം വൈകിയാണ് സര്‍വീസുകള്‍ നടത്തുന്നത്.
61 ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഏഴ് തീവണ്ടികള്‍ പുനര്‍ക്രമീകരിച്ചു. ഇതിനു പുറമെ 13 റദ്ദാക്കി. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ 17 ട്രെയിനുകള്‍ വൈകി ഓടുകയും ആറെണ്ണം റദ്ദാക്കുകയും ചെയ്തു.
ഡല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞ് അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. നിരന്തരമായുണ്ടാകുന്ന മഞ്ഞില്‍ ആശങ്കയിലാണ് ഡല്‍ഹി നിവാസികള്‍.






