
ഡയാന രാജകുമാരിയുടെ പര്‍പ്പിള്‍ ഗൗണ്‍ ലേലത്തിന്. ലേലത്തിലൂടെ ഒരു കോടിയോളം രൂപ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ കരുതുന്നത്. അവസാന ഫോട്ടോ ഷൂട്ടില്‍ ധരിച്ച ഗൗണ്‍ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്.
സോത്ബേ ഓക്ഷന് ഹൗസ് ജനുവരി 27 നാണ് ലേലം സംഘടിപ്പിക്കുന്നത്. സ്ട്രാപ് ലെസ്, വെല്‍വെറ്റ് സില്‍ക്ക് മെറ്റീരിയല്‍ എന്നിവയാണ് വസ്ത്രത്തിന്റെ പ്രത്യേകതകള്‍. വിക്ടര്‍ എഡല്‍സ്റ്റീന്‍ 1989 ലാണ് ഈ ബോള്‍ ഗൗണ്‍ ഒരുക്കിയത്. മരണത്തിന് മുന്പുളള 1997 ലെ വാനിറ്റി ഫെയര്‍ ഫോട്ടോ ഷൂട്ടിലും ഡയാന ഈ വസ്ത്രമായിരുന്നു അണിഞ്ഞത്.
വിടവാങ്ങിയിട്ട് 25 വര്‍ഷം കഴിഞ്ഞെങ്കിലും ഫാഷന്‍ ലോകത്ത് ഉള്‍പ്പെടെ ചര്‍ച്ചാവിഷയമാണ് ഇന്നും ഡയാന രാജകുമാരി. ഇപ്പോഴും വസ്ത്രം മികച്ച ഗുണനിലവാരത്തോടെയാണ് ഉളളതെന്ന് ലേലം നടത്തുന്ന സ്ഥാപനമായ സോത്തെബീസ് അറിയിച്ചു.






