പ്രശസ്ത നടനും സംവിധായകനുമായ ലാലിന്റെ മകന് ലാല്‍ ജൂനിയര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഹണിബീ ടു സെലിബ്രേഷന്‍സ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
ലാല്‍ ക്രിയേഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സജില്‍ ജാഫറും അനൂപ് വേണുഗോപാലുമാണ്. നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഇക്കുറി ആഘോഷങ്ങള്‍ക്ക് ഈ ചിത്രം പ്രാധാന്യം നല്‍കുന്നുണ്ട്. അതുതന്നെയാണ് ഈ ചിത്രത്തിന്റെ പേരിലും സൂചിപ്പിക്കുന്നത്. അതാണ് 'ഹണിബീ ടു സെലിബ്രേഷന്‍സ്.'
നാട്ടിലെ പ്രബല ഗ്രൂപ്പായ പുണ്യാളന് ഗ്രൂപ്പിലെ അംഗമായ ഏയ്ഞ്ചലും ഡാന്‍സ് ഗ്രൂപ്പിലെ അംഗമായ സെബാനും തമ്മിലുള്ള വിവാഹം എങ്ങനെ നടന്നു എന്നുള്ള അന്വേഷണത്തിലേക്കാണ്.
ഹണിബീ അവസാനിക്കുന്നതും സെബാനും ഏയ്ഞ്ചലും വിവാഹം കഴിഞ്ഞ് ഏയ്ലിന്റെ മാതാപിതാക്കളുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിക്കുന്നിടത്താണ്. അതിനു മുമ്പ് വലിയ സംഭവങ്ങള്‍ അരങ്ങേറുന്നുമുണ്ട്. ഈ സംഭവങ്ങളിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്.
മിഖായേല്‍ പുണ്യാളന്, ഫാ. കോളിന്‍സ്, ആന്റണി പുണ്യാളന്, മാര്ട്ടിന് പുണ്യാളന്, മാര്ട്ടിന് പുണ്യാളന്, ഇളയ സഹോദരി ഏയ്ഞ്ചല്‍ ഇവരാണ് പുണ്യാളന് ഗ്രൂപ്പിലെ അംഗങ്ങള്‍. നാട്ടില്‍ എന്തിനും പോരുന്നവരാണ് ഇവര്‍.
സ്വാഭാവികമായും ഏകസഹോദരി ഏയ്ഞ്ചലിനെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിക്കണമെന്നത് ഈ സഹോദരന്മാരുടെ ആഗ്രഹമായിരുന്നു. അതിനവര്‍, ആളെ കണ്ടെത്തിയെങ്കിലും ഏയ്ഞ്ചല്‍ ശക്തമായ പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഹണീബി ട്രൂപ്പിലെ സെബാനുമായി. ഈ ട്രൂപ്പിലെ സിംഗറാണ് ഏയ്ഞ്ചല്‍. പിന്നീട് വിവാഹത്തിനായും എതിരെയുമുള്ള ഒരു പോരാട്ടംതന്നെയായിരുന്നു. ഈ പോരാട്ടത്തിന്റെ ക്ലൈമാക്സാണ് ഹണീബിയില്‍ കണ്ടത്. ഇനി അതിനു മുന്നിലെത്തിയ സംഭവങ്ങള്‍ ഈ ചിത്രത്തിലൂടെ നമുക്ക് കാണാം.
സെബാന്, ഏയ്ഞ്ചല്‍ എന്നിവരെ ആസിഫ് അലി, ഭാവന എന്നിവര്‍ അവതരിപ്പിക്കുന്നു. ലാല്‍, സുരേഷ് കൃഷ്ണ, അസീം, ജമാല്‍, അമിത് എന്നിവര്‍ പുണ്യാളന് അംഗങ്ങളെ അവതരിപ്പിക്കുന്നു. ഹണിബീ അംഗങ്ങളായ ഫെര്‍ണാണ്ടോ, അബു, അംബ്രോ എന്നിവരെ ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരും അവതരിപ്പിക്കുന്നു.ശ്രീനിവാസന്, ലെന എന്നിവര്‍ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജോയ് മാത്യു, പ്രേംകുമാര്‍, സോഹന്‍ സീനുലാല്‍, ഹരിശ്രീ അശോകന്, വി.കെ. ബൈജു, ഗണപതി, ചെമ്പില്‍ അശോകന്, ബിനു അടിമാലി, ഏലൂര്‍ ജോര്‍ജ്, പൊന്നമ്മ ബാബു, കവിതാ നായര്‍, കണ്മണി ഉപാസന എന്നിവരും പ്രധാന താരങ്ങളാണ്.
സന്തോഷ് വര്‍മ്മയുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ് ഈണം പകര്‍ന്നിരിക്കുന്നു. ആല്‍ബി ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.
കലാസംവിധാനം- പ്രശാന്ത് മാധവ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- നിഥിന് മൈക്കിള്‍, മേക്കപ്പ്- റോഷന്, കോസ്റ്റിയൂം- പ്രവീണ്‍ വര്‍മ്മ, അസോസിയേറ്റ് ഡയറക്ടേഴ്സ്- രതീഷ് എം. മൂന്നാര്‍, അനിരുദ്ധ് സന്തോഷ്, സഹസംവിധാനം- എസ്റ്റന് ലിനോ, ബൈജു ബാലന്, സമര്‍ത്ഥ് അംബുജാക്ഷന്. പ്രൊഡക്ഷന്‍ കണ്ട്രോളര്- മനോജ് കാരന്തൂര്‍, പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- ജോളി ജോണ്‍, പ്രൊഡക്്ഷന്‍ മാനേജര്‍- നസീര്‍ കാരന്തൂര്‍. കൊച്ചി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാകുന്ന ഈ ചിത്രം ആദംസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.






