പ്രതിഷേധങ്ങള്‍ പലവിധമുണ്ട് എന്നാല്‍ വ്യത്യസ്ത പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് ഈ കടയുടമ. ചിക്കന്‍ കടം വാങ്ങിയതിന് ശേഷം പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ പ്രതിഷേധം. കാസര്‍ഗോഡ് ആദൂരിലെ സി എ നഗര്‍ ചിക്കന്‍ കടയുടമയായ ഹരിസാണ് കടയുടെ മുന്നില്‍ പ്രതിഷേധിച്ചത്. കോഴി കടം നല്കി കാശ് തിരികെ ലഭിക്കാതെയായതോടെ കടത്തില്‍ അകപ്പെട്ട ഹരിസ് പ്രതിഷേധം അറിയിക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
'കോഴി കടം വാങ്ങി പൈസ തരാതെ നിങ്ങളാണ് ഈ കട പൂട്ടിച്ചത്. നിങ്ങള്‍ വാങ്ങിയതിന്റെ പൈസ ഉടന്‍ തന്നെ നല്‍കേണ്ടതാണ് അല്ലാത്ത പക്ഷം തരാത്തവരുടെ പേര് ഇവിടെ വെളിപ്പെടുത്തുന്നതായിരിക്കും' എന്നാണ് കടം വാങ്ങി തിരികെ നല്കാത്തതിനാല് കട പൂട്ടേണ്ടതായി വന്ന ഈ കട ഉടമസ്ഥന് കടയുടെ മുന്നില്‍ സ്ഥാപിച്ച ബോര്‍ഡില്‍ എഴുതിയത്.
20 വര്‍ഷമായി വിദേശത്ത് ജോലി ചെയ്തിരുന്ന ഹരിസ് കൊവിഡിനെ തുടര്‍ന്നാണ് ജോലി നഷ്ട്പ്പെട്ട് നാട്ടിലെത്തിയത്. ഒരു വര്‍ഷത്തിന് മുന്‍പാണ് കോഴിക്കട ആരംഭിച്ചത്. എന്നാല്‍ കടം വാങ്ങിയവര്‍ തിരികെ നല്‍കാതെയായതോടെ സാമ്പത്തികമായി നഷ്ടത്തിലാകുകയായിരുന്നു.
വലുതും ചെറുതുമായ പല പരിപാടികള്‍ക്കായ് ആളുകള്‍ കോഴി കടമായി വാങ്ങിയിരുന്നു എന്നാല്‍ പലരും അത് തിരികെ നല്കിയട്ടില്ലായെന്നും ഹരിസ് മാധ്യമങ്ങളോട് പറഞ്ഞു. പണം തിരികെ നല്കാനുളളവരുടെ കണക്കുകള്‍ തന്റെ കൈവശ്യമുെണ്ടന്നും അയാള്‍ കൂട്ടിചേര്‍ത്തു. ഏകദേശം 55000 രൂപയാണ് ഹരിസിന് തിരികെ ലഭിക്കാനുളളത്. കിട്ടാനുളള പണത്തിന്റെ കണക്ക് കൂടിയതോടെ കട അടച്ച് പൂട്ടുകയായിരുന്നു. സുഹൃത്തുക്കളായ ചിലരുടെ ഉപദേശ പ്രകാരമാണ് ഹരിസ് ഇങ്ങനെ ഒരു ബോര്‍ഡ് സ്ഥാപിച്ചത്. ബോര്‍ഡ് കണ്ട ചിലര്‍ താന്‍ പണം നല്കാനുണ്ടോ എന്ന് ചോദിച്ച് തന്നെ സമീപിച്ചിരുന്നു എന്നാല്‍ അവര്‍ പണം തരാനില്ലാത്തവരായിരുന്നുവെന്നും, പണം തരാനുളളവര് തന്നെ വിളിച്ചട്ട് പോലുമില്ലായെന്നും ഹരിസ് പറഞ്ഞു.






