
2021 ല്‍ ബിഗ് ബോസ് ഒടിടി സീസണ് 1 ലെ മത്സരാര്‍ത്ഥിയായി പ്രശസ്തയായ ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. ഗ്ലാമറസ് വസ്ത്രധാരണത്തിലൂടെ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർഫി ജാവേദ്. തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിലൂടെ കോളിളക്കം സൃഷ്ടിക്കാറുണ്ട് താരം. ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാനും താരത്തിന് മടിയില്ല. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരാറുണ്ട്. ഇത്തവണ ജീൻസ് കൊണ്ടാണ് ഉർഫിയുടെ പുതിയ പരീക്ഷണം. ജീൻസിനെ ടോപ്പ് ആക്കിയാണ് ഉർഫി പ്രേക്ഷകരെ ഞെട്ടിച്ചത്.
പതിവു പോലെ താരത്തിന്റെ ഡ്രസ്സിംഗ് ഇത്തവണയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വിമര്‍ശനങ്ങളും പരിഹാസങ്ങളുമൊക്കെ കമന്റുകളായി നിറയുന്നുണ്ട്. ഉര്‍ഫിയുടെ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രശംസ പറയുന്നവരും കുറവല്ല. 2016ൽ ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടി കൂടിയാണ് ഉർഫി. ഉടന്‍ തന്നെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ഉർഫി.






