
ന്യൂഡല്‍ഹി: ഭീകരബന്ധം ആരോപിച്ച് ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി പത്രപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഇന്നു ജാമ്യത്തിലിറങ്ങും. ഒരു മാസം മുമ്പാണ് അദ്ദേഹത്തിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. രണ്ടു വര്‍ഷവും മൂന്ന് മാസവും നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് ജാമ്യം.
ഇന്നലെ വിചാരണ കോടതിയുടെ ഉത്തരവ് വന്നെങ്കിലും അതു ജയിലിലെത്തിയില്ല. ഇന്ന് ഉച്ചയ്ക്കു മുമ്പ് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങുമെന്നാണ് അഭിഭാഷകന്റെ പ്രതീക്ഷ. കര്‍ശനമായ വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന് ഒരു മാസത്തേക്ക് ഡല്‍ഹിക്ക് പുറത്തു പോകാനാകില്ല. ലക്നൗ ജില്ലാ ജയിലില്‍ നിന്നുമാണ് കാപ്പന് പുറത്തിറങ്ങുന്നത്.
രണ്ടു പേരുടെ ആള് ജാമ്യവും ഒരു ലക്ഷരൂപയും ചൊവ്വാഴ്ച തന്നെ നല്‍കിയിരുന്നു. യു.പിയിലെ ഹത്രാസില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വസതി സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ മറ്റു മൂന്ന് പേര്‍ക്കൊപ്പം 2020 ഒക്ടോബറിലാണ് അദ്ദേഹം അറസ്റ്റിലായത്.






