
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ടെന്നസ് പോലീസിന്റെ വിചിത്ര മുന്നറിയിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത് . എന്നാല്‍ കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഭവം ഗൗരവമുള്ളതാണ്. വഴിയരികല്‍ പണം കണ്ടേക്കാം പക്ഷേ ഒരു കാരണവശാലും അതെടുക്കരുത് . ആ പണം ഒരുപക്ഷേ നിങ്ങളുടെ മരണത്തിന് തന്നെ കാരണമായേക്കാം. ടെന്നിസിലെ പോലീസ് പ്രദേശവാസികള്‍ക്ക് നല്കിയ മുന്നറിയിപ്പാണിത്.
ഈ മുന്നറിയിപ്പിന് പിന്നില്‍ ഒരു കാരണം ഉണ്ട് . ടെന്നിസിലെ ഒരു പ്രാദേശിക ഗ്യാസ് സ്റ്റേഷന്റെ തറയില്‍ നിന്നും ഏതാനം ദിവസങ്ങള്‍ക്ക് മുന്നേ തറയില്‍ ഉപേക്ഷിച്ച നിലയില്‍ കുറച്ച് ഡോളറുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഡോളറില്‍ ചില വെളുത്ത പൊടി കണ്ട് സംശയം തോന്നിയ പോലീസ് അത് പരിശോധനയ്ക്ക് അയച്ചു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം ഫലം വന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി.
മെത്താംഫെറ്റാമൈന്‍ , ഫെന്റനൈല്‍ എന്നീ സിന്തറ്റിക്ക് മയക്കുമരുകളുടെ സാന്നിധ്യമായിരുന്നു ആ പൊടിയില്‍. വളരെ ചെയിയ അളവില്‍ പോലും ശരീരത്തില്‍ പ്രവേശിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മയക്കുമരുന്ന് മുശ്രിതമാണവ.
മോര്‍ഫിനെക്കാള്‍ 100 മടങ്ങ് ശക്തവും ഹെറോയിനെക്കാള്‍ 50 മടങ്ങ് വീര്യവുമുള്ള സിന്തറ്റിക്ക് ഒപിയോയിഡാണ് ഫെന്റനൈല്‍ എന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്കുന്നു. വളരെയേറെ അപകട സാധ്യതയുള്ളതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ച് നിലയില്‍ പണം കിടക്കുന്നത് കണ്ടാല്‍ അതെടുക്കാതിരിക്കുക. കെണ്ട് പോകുന്നതായി കണ്ടാല്‍ ശിക്ഷ ലഭിക്കുന്നതായിരിക്കും.






