
ആലപ്പുഴ : ചാരറ്റി സംഘടനയില്‍ നിന്ന് ധനസഹായം വാഗ്ദാനം ചെയ്ത വയോധികയുടെ സ്വര്‍ണം തട്ടിയെടുത്തതായി പരാതി. മണ്ണേഞ്ചേരി പഞ്ചായത്ത് ആലപ്പൂര് വെളിയില്‍ ഷെരീഫയുടെ ആഭരണമാണ് കവര്‍ന്നത്.
വിദേശത്തെ ചാരിറ്റി സംഘടന വഴി ഭര്‍ത്താവ് മരിച്ച നിര്‍ധന വീട്ടമ്മമാര്‍ക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കുന്നുണ്ടെന്നും . ഈ സഹായം ലഭ്യമാക്കാമെന്നും പറഞ്ഞാണ് വയോധികയെ കബളിപ്പിച്ച് സ്വര്‍ണം കൈക്കലാക്കിയത് മാസ്ക്ധരിച്ചെത്തിയ ഒരാളും അയാളുടെ ഒരു സഹായിയും ചേര്‍ന്നാണ് തന്നെ തെറ്റദ്ധരിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്തതെന്ന് പരാതിക്കാരി പോലീസിനോട് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയക്ക് 1.30 ന് ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. പെന്ഷന് ആവശ്യത്തിനായി പോയി വീട്ടിലേയക്ക് മടങ്ങാന്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ തട്ടിപ്പ് സംഘം വയോധികയെ സമീപിച്ചത്.രണ്ടു ലക്ഷം രൂപ സഹായമായി ലഭിക്കാന്‍ വൈകീട്ട് 3.30 നകം 8,000 രൂപ അയച്ചുനല്കണമെന്നായിരുന്നു യുവാവ് ധരിപ്പിച്ചത്.
വയോധികയുടെ ആവശ്യത്തിനായി പണയം വെക്കാന്‍ സ്വര്‍ണം ആവശ്യപ്പെട്ട് യുവാവ് ചിലരെ ഫോണില്‍ വിളിക്കുന്നതായും അഭിനയച്ചു. പരാതിക്കാരിയുടെ വിശ്വാസ്യത നേടുന്നതിനായി ഭര്‍ത്താവിന്റെ പേരും വീടിനടുത്ത് താമസിക്കുന്ന ചിലരുടെ പേരുകളും പറഞ്ഞതോടെ ഷെരീഫ മുക്കാല്പവനുളള കമ്മല്‍ ഊരി ഇവര്‍ക്ക് നല്‍കുകയായിരുന്നു.
പണം വാങ്ങാന്‍ ചൊവ്വാഴ്ച രാവിലെ സ്റ്റാന്‍ഡിലെത്തിയ ഏറേനേരം കാത്തിരിക്കുകയും ചെയ്തു. സമയം വൈകിതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന് ബോധ്യമായത് സമീപത്തുണ്ടായിരുന്ന സ്വകാര്യ ബസ് ജീവനക്കാരും കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് ഭാരവാഹികളും ഇടപ്പെട്ട് നോര്‍ത്ത് പോലീസില്‍ പരാതി നല്കി.






