
ഓസ്ട്രേലിയ്യ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഓസീസിനെ 177 റണ്‍സിന് ഓള് ഔട്ടാക്കി ഇന്ത്യ. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 77 റണ്‍സെടുത്തിട്ടുണ്ട്.
ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി മാര്‍നസ് ലബൂഷെയ്നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഇരുവരും ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ഇന്ത്യ ഒന്ന് ഭയന്നെങ്കിലും, രവീന്ദ്ര ജഡേജയുടെ മികച്ച പ്രകടനം മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയം സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ ജഡേജയുടെ അതിസുന്ദരമായ പന്താണ്. ജഡേജയുടെ പന്ത് പൂര്‍ണമായും പ്രതിരോധിക്കാനായി സ്മിത്ത് ശ്രമിച്ചെങ്കിലും ഫലം കാണാതെ അത് വിക്കറ്റിലവസാനിക്കുകയായിരുന്നു. വിശ്വസിക്കാനാകാത്ത സ്മിത്ത് ക്രീസില്‍ കുറച്ച് നേരം അമ്പരപ്പോടെ നിന്നതിന് ശേഷമാണ് ഗ്രൗണ്ട് വിട്ടത്.
സ്മിത്ത് 37 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്സില്‍ ജഡേജ 47 റണ്‍സ് വഴങ്ങികൊണ്ട് അഞ്ച് വിക്കറ്റ് വീഴ്ത്തി. മത്സരത്തിന്റെ നിര്‍ണായക സമയത്ത് വിക്കറ്റ് വീഴ്ത്തികൊണ്ട് ജഡേജ കളിയിലെ താരമായി മാറി.






Comments