
ആരാധകര്‍ക്കേറെ ഇഷ്ടപ്പെട്ട താരമാണ് ഹുമ ഖുറേഷി. താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ കറുത്ത സാരിയണിഞ്ഞ ഹിമയുടെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷീര്‍ സാരിയും അതിന് മാച്ച് ചെയ്യുന്ന സ്ലീവ് ലെസ് ബ്ലൗസും ധരിച്ചാണ് ഹിമ ചിത്രങ്ങളിലെത്തുന്നത്.
സാരിയിലുടനീളമുളള ഗോള്‍ഡന്‍ നിറത്തിലുളള സ്വീക്വന്‍സുകള്‍ സാരിക്ക് കൂടുതല്‍ ഭംഗിയേകി. തൂവല്‍ പോലുളള ബോര്‍ഡറും സാരിയെ മികവേറിയതാക്കി. അബു ജാനി സന്ദീപ് കോസ്ലയാണ് ഈ മനോഹരമായ സാരി ഡിസൈന്‍ ചെയ്തത്.
ഗോള്‍ഡന്‍ കമ്മലുകളും സില്‍വര്‍ ഡയമണ്ട് മോതിരങ്ങളുമാണ് ഹുമ ആക്സസറൈസ് ചെയ്തത്. ഒപ്പം ഗോള്‍ഡന്‍ നിറത്തിലുളള ഒരു ചെറിയ ബാഗും കയ്യിലുണ്ടായിരുന്നു. കറുപ്പു നിറത്തില്‍ കടുപ്പിച്ചെഴുതിയ കണ്ണുകളും ബ്ലാക്ക് ലുക്കിനെ കൂടുതല്‍ മനോഹരമാക്കാന്‍ സഹായിച്ചു. ഒപ്പം പിങ്ക് ഐഷാഡോയും ബ്ലഷ്ഡ് കവിളുകളും ഹുമയുടെ മുഖത്തിന് കൂടുതല്‍ ഭംഗി നല്കി.






