
ന്യൂയോര്‍ക്ക്: കാണ്ടമൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ അസം സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഹോളിവുഡ് നടന് ലിയോനാഡോ ഡികാപ്രിയോ. കാസിരംഗ ദേശീയോദ്ധ്യാനത്തില്‍ വംശനാശ ഭീഷണിനേരിടുന്ന ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാന്‍ ഹിമന്ത ബിശ്വ ശര്‍മ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെയാണ് അദ്ദേഹം അഭിനന്ദിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അഭിനന്ദനം.
2021ലായിരുന്നു കാസിരംഗ ദേശീയോധ്യാനത്തില്‍ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്. 2000 മുതല്‍ 2021 വരെയുളള കാലയളവില്‍ 190 മൃഗങ്ങള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി. 2022 ല്‍ അവര്‍ ലക്ഷ്യം കണ്ടു.
2200 ഓളം ഒറ്റക്കൊമ്പന് കാണ്ടാമൃഗങ്ങളായിരുന്നു കാസിരംഗയിലുളളത്. ലോകത്തിലെ മൊത്തം കാണ്ടാമൃഗങ്ങളുടെ മൂന്നില്‍ രണ്ട് വരുമിത്. അപൂര്‍വ കാണ്ടാമൃഗങ്ങളുടെ എണ്ണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന 200 ല്‍നിന്ന് 3700 ആയി ഉയര്‍ന്നതായുളള വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വറിന്റെ റിപ്പോര്‍ട്ടിനൊപ്പമാണ് ഇന്ത്യയിലെ ഈ വിജയമെന്നും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബ്രഹ്മപുത്രാ നദിക്കരയുടെ കരയിലാണ് കാസിംഗ സ്ഥിതിചെയ്യുന്നത്. കാണ്ടമൃഗമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്ന പ്രധാന മൃഗം.






