മലപ്പുറം : മോഷണക്കേസ് അന്വേഷിക്കാനെത്തി പോലീസ് നായയുടെ തലയില്‍ തേങ്ങ വീണു. തേങ്ങ വീണതോടെ നായ പേടിച്ചു വിരണ്ടു എന്നാല്‍ കാര്യമായി പരുക്ക് സംഭവിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു ചാര്‍ലി എന്ന നായയ്ക്കാണ് വ്യാഴാഴ്ച്ചയാണ് അപകടം നടന്നത്.
എളമ്പുലാശ്ശേരി സ്കൂളിന് സമീപത്തുളള അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനാണ് പോലീസ് സംഘം നായയുമായി എത്തിയത്.
മോഷ്ടക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണം പിടിച്ച പോകുന്നതിനിടെയാണ് എളമ്പുശ്ശേരി കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ തലയില്‍ തേങ്ങ വീണത്.
ബുധനാഴ്ചയാണ് വി.പി.മുരളീധരന്റെ് വീട്ടില്‍ നിന്ന് ആളില്ലാത്ത സമയത്ത് നാലുപവന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. അന്വേഷണം പുരോഗമിക്കുന്നു ,ചാര്‍ലി സുഖമായിരിക്കുന്നു എന്ന പോലീസ് പറഞ്ഞു.






