തിരുവനന്തപുരം ; പ്ലസ് ടു വിദ്യാര്ത്ഥിനിെയ പീഡിപ്പിക്കാനായി ശ്രമിച്ച പ്രതി അറസ്റ്റില്‍. കിളിമാനൂര്‍ സ്വദേശിയായ സന്തോഷ് ബാബു (38) ആണ് അറസ്റ്റിലായത്. കിളിമാനൂര്‍ പുതിയകാവ് മാര്‍ക്കറ്റിന് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു സംഭവം നടന്നത്. പ്രതിയെ 14 ദിവസം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനായി ബസ്റ്റാന്‍ഡിലേക്ക് നടന്ന് വരുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി തടഞ്ഞു നിര്‍ത്തുകയായിരുന്നു. തനിച്ചായായിരുന്ന പെണ്‍കുട്ടിയെ പ്രതി മൊബൈല്‍ ഫോണിലെ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും തുടര്‍ന്ന് പീഡനശ്രമം നടത്തുകയായിരുന്നു.
പ്രതിയെ പിടികൂടി ശേഷം അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അഞ്ഞൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കോടതിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഹാജരാക്കുകയായിരുന്നു.






