.jpg)
ബെംഗളൂരു: ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉള്ളതിനാല്‍ കുഞ്ഞിന്റെ സംരക്ഷണം വിട്ടുകിട്ടണമെന്ന യുവാവിന്റെ ആവശ്യം അംഗീകരിച്ച് കോടതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞിനേക്കാള്‍ പ്രാധാന്യം ബന്ധത്തിന് യുവതി നല്‍കുന്നെന്നും യുവാവ് കോടതിയില്‍ വാദിച്ചു. പിതാവിന് സംരക്ഷണാവാകാശം നല്കിയ കുടുംബ കോടതി ഉത്തരവിനെ യുവതി ചോദ്യം ചെയ്തുവെങ്കിലും ഫലമുണ്ടായില്ല. യുവതിയും യുവാവും നേരത്തെ തന്നെ വിവാഹ മോചിതരായിരുന്നു. ഭര്‍ത്താവുമായുള്ള ന്ധം ഉപേക്ഷിച്ച ശേഷം യുവതി കുഞ്ഞുമായി വീട് വിട്ട് ഇറങ്ങുകയും പുതിയ പങ്കാളിയുമൊത്ത് ബെംഗളൂരുവില്‍ താമസം തുടങ്ങുകയുമായിരുന്നു. കുഞ്ഞിനെ ചണ്ഡീഗഡില്‍ മാതാപിതാക്കള്െക്കാപ്പം വിട്ട ശേഷമാണ് യുവതി പോയത്.
ഡോക്ടര്മാരകയ ഇരുവരും മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പരിചയപ്പെടുന്നത്. 2011 വിവാഹിതരായ ഇവര്‍ക്ക് 2015 ല്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ബന്ധത്തില്‍ പ്രശ്നങ്ങള്‍ കടന്നുവന്നതോടെ കുഞ്ഞുമായി വീട് വിട്ടിറങ്ങിയ യുവതി മറ്റൊരാളുമായി താമസം ആരംഭിച്ചു. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് കുഞ്ഞിന്റെ സംരക്ഷണത്തിനായി നിയമ നടപടികള്‍ സ്വീകരിച്ചു.
കുഞ്ഞ് മോശമായ അന്തരീക്ഷത്തില്‍ വളരുന്നുവെന്നും കുട്ടിയുടെ ക്ഷേമവും ഭാവിയും സുരക്ഷിതമല്ലെന്നും, സുസ്ഥിര അന്തരീക്ഷത്തില്‍ വളരണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്ന് 2022 മാര്‍ച്ച് മൂന്നിന് കുട്ടിയുടെ സംരക്ഷണാവാകാശം പിതാവിന് കൈമാറാന്‍ കോടതി ഉത്തരവിട്ടു. എല്ലാ ഞാറാഴ്ചകളിലും പ്രധാനപ്പെട്ട ദിവസങ്ങളിലും അവധി ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയുള്ള സമയം കുട്ടിയെ കാണാന്‍ യുവതിക്ക് അനുവാദം നല്കി.
കോടതി ഉത്തരവിനെ ചോദ്യം ചെയ്ത, യുവതി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഭര്‍ത്താവിനോടും കുഞ്ഞിനോടും യുവതി അപമര്യാദയായി പെരുമാറിയത് കോടതിയുടെ ശ്രദ്ധയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയും യുവാവിന്റെ വാദം അംഗീകരിക്കുകയായിരുന്നു.






