
വേറിട്ട ഫാഷന്‍ സെന്‍സ് കൊണ്ട് ആരാധകരുടെ മനംമയക്കിയ താരമാണ് ദിഷ പടാനി. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടേയും, കിയാര അദ്വാനിയുടേയും വിവാഹത്തിന് താരം ധരിച്ച വസ്ത്രമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വിധേയമാകുന്നത്.
നീല നിറത്തിലുളള ഡീപ്പ് നെക്കുള്ള ബാക്ക് ലെസ് ബ്ലൗസും സ്ലിറ്റുള്ള സ്കേര്‍ട്ടുമാണ് ദിഷയുടെ വസ്ത്രം. എന്നാല്‍ താരത്തിന്റെ ഫാഷന്‍ പാളിപ്പോയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
സൈഡ് ഓപ്പണ്‍ ഉളള സ്കേര്‍ട്ടില്‍ കാല് മുഴുവന്‍ കാണാമെന്നും ദിഷയുടെ മോശം ഫാഷന്‍ സെന്സുമാണെന്നാണ് കമന്റുകള്‍ വന്നിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ ലുക്കിന്റെ പ്രകീര്‍ത്തിച്ചും കുറേ പേര് രംഗത്തെത്തിയിട്ടുണ്ട്.






