
വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ തിരക്കിലാണ് ഇന്ന് എല്ലാവരും. താന്‍ സ്നേഹിയ്ക്കുന്നവര്‍ക്കു സമ്മാനങ്ങള്‍ വാങ്ങകനുള്ള തിരക്കിലാണ് ഇന്ന് എല്ലാവരും. പരസ്പരം സമ്മാന പൊതികള്‍ കൊടുത്ത് ആഘോഷിയ്ക്കുന്ന വേളയില്‍ സിംഗിഹ ആയവരുടെ പോസ്റ്റുകളും, കോമഡി വീഡിയോകളുമെല്ലാം നിറയുകയാണ് സോഷ്യല്‍ മീഡിയയില്‍. നാഗാലാന്റ് മന്ത്രി ടെംജെന്‍ ഇംനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.
മന്ത്രി ടെംജെന്‍ തന്റെ ഗൗരവമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിയ്ക്കുന്നത്. സ്വാതന്ത്ര്യം ഒരു വരദാനമാണ്. അത് എല്ലാവര്ക്കും കിട്ടണമെന്നില്ല. എന്ന ക്യാപ്ഷനോടെയാണ് ടെംജെന്‍ തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
ടെംജെന്‍ ഇംന വിവാഹം കഴിച്ചിട്ടില്ല. വിവാഹവുമായി സംബന്ധിച്ച് ഇദ്ദേഹം നേരത്തെയും പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിനു ലൈക്കും, കമന്റും ചെയ്യുന്നത്.
ക്യാപ്ഷന്‍ മാത്രമല്ല അതിന്റെ കൂടെ പോസ്റ്റു ചെയ്തിരിയ്ക്കുന്ന അദ്ദേഹത്തിന്റെ ഗൗരവകരമായ ഫോട്ടോയാണ് ഏറ്റവും രസകരം.
Freedom is a gift not meant for everyone.
Let us cherish our day. Heil Singles! pic.twitter.com/4icAaRZNPv— Temjen Imna Along (@AlongImna) February 14, 2023






