ബാലതാരമായി എത്തി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. താരത്തിന്റെ പുതിയ ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായ 'ഇരവ്' ന്റെ ടൈറ്റില്‍ ലോഞ്ച് പ്രകാശനം കൊച്ചിയില്‍ നടന്നു. ഡാനിയല്‍ ബാലാജി, സര്‍ജാനോ ഖാലിദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമ നിര്‍മിക്കുന്നത് സെലിബ്സ് ആന്റ് റെഡ് കാര്‍പെറ്റ് പ്രൊഡക്ഷനും വിഫ്റ്റ് സിനിമാസും ചേര്‍ന്നാണ്. ഇതേ വേദിയില്‍ വച്ചു തന്നെ വിഫ്റ്റ് സിനിമാസിന്റെ ലോഗോ പ്രകാശനവും നടന്നു.
വെസ്റ്റ്ഫോര്‍ഡ് ഇന്‍സിറ്റിയൂട്ട് ഓഫ് ഫിലിം ടെക്നോളജിയുടെ നിര്‍മാണ സംരംഭമായ വിഫ്റ്റ് സിനിമാസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് ഇരവ്. ആദ്യമായിട്ടാണ് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നതെന്ന് വിഫ്റ്റ് അധികൃതര്‍ ചൂണ്ടിക്കാട്ടി. സംവിധാനം നിര്‍വഹിക്കുന്ന ഫസ്ലിന് മുഹമ്മദും അജില്‍ വില്‍സണും വിഫ്റ്റിലെ വിദ്യാര്‍ത്ഥികളാണ്.
ചിത്രം വാഗമണിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. പ്രൊഡ്യൂസര്‍ -രാജ് സക്കറിയാസ്, കോ പ്രൊഡ്യൂസര്‍ -ശ്യാംധര്‍, ജൂഡ് എ.എസ്., തിരക്കഥ -വിഷ്ണു. അജയ് ടി.എ., ഫ്രാങ്ക്ളിന് ഷാജി, അമല്‍നാഥ് ആര്. എന്നിവര്‍
ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് -നിഖില്‍ വേണു, സംഗീതം -അരുണ്‍ രാജ്.






