
മലയാള സിനിമയിലൂടെ തുടങ്ങി അന്യഭാഷകളിൽ തന്റേതായ ഇടം കണ്ടെത്തിയ ലേഡി സൂപ്പര്‍സ്റ്റാറാണ് നയൻതാര. മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച നയൻസ് ഇന്ന് കണക്ട് വരെ എത്തിനില്‍ക്കുകയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍താരയും തലയെന്ന് അറിയപ്പെടുന്ന അജിത്തും ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരെല്ലാം ആവേശത്തോടെ കാത്തിരിക്കുന്നതാണ്. എന്നാല്‍ ഇനിയങ്ങനെയൊരു ജോഡി ഉണ്ടാകില്ലെന്നാണ് നയന്താരയോട് അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്.
അതിനു കാരണം ഭര്‍ത്താവായ വിഘ്നേഷ് ശിവനെ അജിത്ത് അപമാനിച്ചതാണെന്നാണ് കേള്‍ക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന ലിവിങ് ടുഗതർ ജീവിതത്തിന് ശേഷമാണ് നയന്‍സും വിഘ്നേഷും വിവാഹിതരായത്. അജിത്ത് നായകനായി എത്തുന്ന വിഘ്നേഷ് സംവിധാനം ചെയ്ത ചിത്രത്തിന് മുൻപേ ഇരുവരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുക എന്ന തീരുമാനമായിരുന്നുവെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അജിത് ചിത്രമായ എ കെ 62 െന്റ സംവിധായക സ്ഥാനത്ത് നിന്നും വിഗ്നേശിവനെ മാറ്റി എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
വിഘ്നേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പരാജയഭീതി മുൻപിൽ കണ്ടുകൊണ്ടാണ് നിർമ്മാതാക്കളും അജിത്തും പിന്മാറിയതെന്നാണ് കേള്‍ക്കുന്നത്. കുറേ സമയം നീണ്ടുനിന്ന ചർച്ചയ്ക്ക് ശേഷമാണ് ഇത്തരത്തിൽ ഒരു മറുപടി അജിത്തിൽ നിന്നും നിർമാതാക്കളിൽ നിന്നും എത്തിയതത്രേ.
അതേസമയം ഭർത്താവിന് വേണ്ടി നയൻതാര ഇടപെട്ടിരുന്നു എന്നും വിഘ്നേഷ് എഴുതിയ കഥയിൽ വിശ്വാസം ഇല്ലാതിരുന്ന അജിത്ത് ഒരിക്കൽ താല്പര്യകുറവ് പ്രകടിപ്പിച്ചിരുന്നു എന്നും മുന്‍പ് കേട്ടിരുന്നു. ആ സമയത്ത് നയന്‍സ് ഇടപെട്ടായിരുന്നു ഈ പ്രശ്നം പരിഹരിച്ചത്. എന്നാൽ ഇപ്പോൾ നയൻതാര ഒരു കടുത്ത തീരുമാനം എടുത്തിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.
തന്റെ ഭർത്താവിനെ അപമാനിച്ചത് തനിക്ക് ഏറ്റവും വലിയ വേദനയായതു കൊണ്ട് അജിത്തിനൊപ്പം കോടികൾ തരാമെന്ന് പറഞ്ഞാലും ഒരു ചിത്രത്തിൽ പോലും അഭിനയിക്കില്ല എന്ന് ലേഡീ സൂപ്പർസ്റ്റാർ തീരുമാനിച്ചു എന്ന വാർത്ത അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ഔദ്യോഗികമായി അല്ല എങ്കിലും ഈ വാർത്തകൾ ശരിയാണ് എന്നാണ് താരത്തിനോട് അടുപ്പമുള്ളവര്‍ പറയുന്നത്. വിഘ്നേശിവൻ നയൻതാരയ്ക്ക് എത്ര സ്പെഷ്യലാണ് എന്ന് പ്രേക്ഷകർക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ നയൻസിന്റെ ഈ തീരുമാനം സത്യമായിരിക്കുമെന്നാണ് ആരാധകരുടെ പക്ഷം.






