
ന്യൂഡല്‍ഹി: ആദായ നികുതി വകുപ്പിന്റെ പരിശോധന പുരോഗമിക്കുന്നതിനിടെ ജീവനക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ബിബിസി. ഡല്‍ഹി , മുെൈബ ഓഫീസുകളിലാണ് ഉപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണ ഒദ്ദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ എല്ലാവരും സഹകരിക്കണമെന്നും ബിബിസി ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി. അന്വേഷണങ്ങള്‍ക്കിടെ ഏതെങ്കിലും ജീവനക്കാര്‍ക്ക് മാനസിക പീഡനം നേരിടേണ്ടി വന്നവല് അവര്‍ക്ക് കമ്പനി എല്ലാ പിന്തുണയും നല്‍കും . പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്ന ജീവനക്കാര്‍ കമ്പനി കൗണ്‍സിലര്‍മാരുമായി ബന്ധപ്പെടണമെന്നും ബിബിസി ആവശ്യപ്പെട്ടു.
റെയ്ഡുമായി സഹകരിക്കാനും അന്വേഷണ ഏജന്‍സിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാനും ജീവനക്കാരോട് ബിബിസി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ . അതേസമയം റെയ്ഡ് തുടരുന്ന സാഹചര്യത്തില്‍ ബ്രോഡ്കാസ്റ്റ് ഒഴികെയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആക്കുകയായിരുന്നു. ശമ്പളവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ജീവനക്കാര്‍ നല്‍കണം . എന്നാല്‍ വ്യക്തിഗത വരുമാനത്തില്‍ മറുപടിപറയേണ്ടതില്ലെന്നും ബിബിസി ഈമെയില്‍ വഴി ജീവനക്കാര്‍ക്ക് അറിയിപ്പ് നല്കി.
നരേന്ദ്ര മോഡിയേയും ഗുഡറാത്ത് കലാപവും വിഷയമായ 'ഇന്ത്യ-ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററി ബി.ബി.സി. സംപ്രേഷണം ചെയ്തതിനു പിന്നാലെയാണ് റെയ്ഡ് നടപ്പാക്കുന്നത് . എന്നാല്‍ റെയ്ഡ് അല്ലെന്നും സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായാണ് ബിബിസിയില്‍ എത്തുന്നതെന്നും അദായ നികുതി വകുപ്പ് അറിയിച്ചു. എന്നാല്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്ത ഫോണുകള്‍ തിരികെ നല്‍കുമെന്നും അവര്‍ അറിയിച്ചു. ആദായ നികുതി വകുപ്പ് 131 എ സെക്ഷന്‍ പ്രകാരമുള്ള സര്‍വേയാണ് നടത്തിയത് എന്നാണ് വിശദീകരണം.






