ബിഗ് ബോസ് സീസണ് 4ലൂടെ ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച വ്യക്തിയാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്. റോബിനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുകളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങില്‍ ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
ആരതി അണിഞ്ഞ വൈലറ്റ് നിറമുളള ലെഹങ്ക ഒരുപാട് പേരുടെ ശ്രദ്ധ ആകര്‍ഷിച്ചതാണ്. വധുവും ഫാഷന്‍ ഡിസൈനറുമായ ആരതി തന്നെയാണ് ഈ മനോഹരമായ ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. നിശ്ചയ വസ്ത്രത്തിനെ സംബന്ധിക്കുന്ന വിശേഷങ്ങള്‍ ആരതി പങ്കുവച്ചിരിക്കുന്നു. രണ്ട് ലക്ഷം രൂപ വിലയുള്ള ലെഹങ്കയാണ് ആരതി ധരിച്ചിരുന്നത്.
ആദ്യം രണ്ട് വസ്ത്രം ചെയ്യണമെന്നാണ് വിച്ചാരിച്ചത് എന്നാല്‍ സമയപരിമിതി മൂലമാണ് ഒരു വസ്ത്രം മതിയെന്ന് തീരുമാനിച്ചതെന്ന് ആരതി പറയുന്നു. നാല് ദിവസം കൊണ്ടാണ് ഈ വസ്ത്രം നിര്‍മിച്ചത്. കടയില്‍ 10 സ്റ്റാഫുകളാണ് ഇപ്പോഴുള്ളത് കസ്റ്റര്‍മേഴ്സിന് കൊടുക്കേണ്ട തിരക്കിനിടയിലാണ് ഈ വസ്ത്രം പൂര്‍ത്തികരിച്ചത്. വൈലറ്റ് ഏറെ ഇഷ്ടപ്പെട്ട നിറമായതിനാലാണ് ആ നിറം തിരഞ്ഞെടുത്തതെന്നും കൈ കൊണ്ട് നിര്‍മിച്ചതാണ് ഈ ലെഹങ്കയെന്നും ആരതി പറയുന്നു.
'
ഇന്ന് ഞാന്‍ വളരെ സന്തുഷ്ടയാണ്. കാരണം എന്റെ അഭിലാഷങ്ങളുടെ പകുതിയും ഞാന്‍ നേടിയിട്ടുണ്ട്. ഒരു സംരംഭക, ഒരു ഡിസൈനര്‍, ഒരു നടി എന്നീ നിലകളില്‍ എന്റെ ഭാവി പ്രൊഫഷണല്‍ ജീവിതം. ഇപ്പോള്‍ ഞാന്‍ എന്റെ കുടുംബ ജീവിതത്തിലേക്ക് ചുവടുവെക്കാന്‍ പോവുകയാണ്. എന്റെ കുടുംബ ജീവിതവും തൊഴില്‍ ജീവിതവും വിജയിച്ചതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്. ഞാന്‍ വളരെ സന്തോഷവതിയാണ്, കാരണം നാളെ ഞാന്‍ വിവാഹ നിശ്ചയം നടത്തുന്ന വ്യക്തി ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഭാവിയിലും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും എനിക്കും വേണം. നാളെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസമാണ്...' - എന്നായിരുന്നു വിവാഹ നിശ്ചയത്തെ കുറിച്ച് ആരതി കുറിച്ചത്.






