
ന്യൂഡല്‍ഹി: ഗൂഗിളിന്റെ വീഡിയോ വിഭാഗം യൂട്യുബിന്റെ തലവന്‍ സ്ഥാനത്തേക്ക് ഇന്ത്യാക്കാരന് വരുന്നു. അമേരിക്കന്‍ ഇന്ത്യാക്കാരനായ നീല്‍ മോഹനെ വീഡിയോ ഷെയറിംഗ് വെബ്സൈറ്റായ യൂട്യുബിന്റെ പുതിയ സിഇഒ ആയി നിയമിച്ചു. നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷം പടിയിറങ്ങിയ സുസന്‍ വോസിക്കിയ്ക്കിന്റെ പകരക്കാരനായിട്ടാണ് നീല്‍ വരുന്നത്.
സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ നീല്‍ 2008 ലാണ് ഗൂഗിളില്‍ ചേര്‍ന്നത്. 2015 ല്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്ട് ഓഫീസറായി നിയോഗിക്കപ്പെട്ടിരുന്നു. യൂട്യൂബ് ടിവി, യൂട്യൂബ് മ്യൂസിക്, പ്രീമിയം, ഷോര്‍ട്ട്സ് എന്നിവയില്‍ നിര്‍ണ്ണായ പങ്ക് വഹിച്ചിരുന്നു. മൈക്രോസോഫ്റ്റിനൊപ്പവും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
2007 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത ഡബിള്‍ ക്ലിക്ക് കമ്പനിയില്‍ ആറു വര്‍ഷം ചെലവഴിച്ചിട്ടുണ്ട്. യൂട്യൂബിന്റെ തലപ്പത്ത് എത്തുന്നതിലൂടെ ലോകത്തെ വന്‍കിട ടെക് കമ്പനികളുടെ തലപ്പത്തേക്ക് ഉയര്‍ന്ന അനേകം ഇന്ത്യാക്കാരുടെ പട്ടികയിലേക്ക് ഇദ്ദേഹവും കയറി. മൈക്രോസോഫ്റ്റ് സിഇഒ സത്യാ നഡെല്ല, അഡോബിന്റെ ശന്തനുനാരായണ്, ആല്‍ഫബെറ്റിന്റെ സുന്ദര്‍ പിച്ചെ, പെപ്സി കോയുടെ സിഇഒ ആയി 12 വര്‍ഷം ചെലവഴിക്കുകയും 2018 ല്‍ വിരമിക്കുകയും ചെയ്ത ഇന്ദിരാ നൂയി എന്നിവരെല്ലാം വരുന്ന പട്ടികയിലേക്കാണ് നീല്‍ മോഹനും എത്തിയിരിക്കുന്നത്.






