
ന്യുഡല്‍ഹി: മൂന്നു ദിവസം നീണ്ട ആദായ നികുതി റെയ്ഡിനു പിന്നാലെ നിലപാട് വ്യക്തമാക്കി ബിബിസി. പ്രീതിയോ ഭീതിയോ കൂടാതെ ജോലി ചെയ്ത സഹപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമൊപ്പം നിലകൊള്ളുന്നുവെന്ന് ബിബിസി പ്രസ്താവനയില്‍ വ്യക്തമാക്കി. ബിബിസിയിലെ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി വ്യാഴാഴ്ച രാത്രിയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ചൊവ്വഴ്ച രാവിലെ 11 മണിയോടെയാണ് അധികൃതര്‍ പരിശോധനയ്ക്കെത്തിയത്.
'ഞങ്ങളുടെ മുംബൈ, ഡല്‍ഹി ഓഫീസുകളിലെ പരിശോധന കഴിഞ്ഞ് ആദായ നികുതി അധികൃതര്‍ മടങ്ങി. അധികൃതരുമായി സഹകരിക്കുമെന്നും എത്രയും വേഗം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. നീണ്ട ചോദ്യം ചെയ്യലിന് വിധേയരാവുകയും രാത്രി മുഴുവന്‍ ഓഫീസില്‍ കഴിയേണ്ടി വരികയും ചെയ്ത ജീവനക്കാരോട് എല്ലാ പിന്തുണയും അറിയിക്കുന്നു. അവരുടെ ക്ഷേമത്തിനാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും ഇന്ത്യയിലും പുറത്തുമുള്ള പ്രേക്ഷകരെ തുടര്‍ന്നും സേവിക്കും. ബിബിസി ഉത്തരവാദിത്തമുള്ള, സ്വതന്ത്ര മാധ്യമ സ്ഥാപനമാണ്. ഭീതിയോ പ്രീതിയോ കൂടാതെ ജോലി തുടരുന്ന മാധ്യമപ്രവര്‍ത്തകരോടും സഹപ്രവര്‍ത്തകരോടും ഒപ്പമാണ്'- ബിബിസി പ്രസ്താവനയില്‍ പറയുന്നു.
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് േഡാക്യൂമെന്ററി ടെലികാസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ബിബിസി ഓഫീസില്‍ റെയ്ഡ് നടന്നത്.







Comments