ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിനും പുതിയ നിര്‍വചനങ്ങളുള്ള ആധുനിക സമൂഹത്തില്‍ പ്രായക്കൂടുതലുള്ള സ്ത്രീയും പ്രായം കുറഞ്ഞ പുരുഷനും പ്രണയിക്കുന്നത് പുതുമയുള്ള കാര്യമല്ല. കടുത്ത സദാചാരവാദികള്‍ ഒരല്‍പ്പം നെറ്റി ചുളിച്ചേക്കാവുന്ന ഇക്കാര്യത്തിന് ഏറ്റവും വലിയ ഉദാഹരണം മനോഹരമായ ദാമ്പത്യം നയിക്കുന്ന ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന് തെന്‍ഡുല്‍ക്കറും ഭാര്യ അഞ്ജലിയുമാണ്. ഇരുവരും തമ്മിലുള്ള അഞ്ചുവയസ്സ് പ്രായവ്യത്യാസം പ്രസിദ്ധമാണ്.
പെണ്ണിന് പുരുഷനേക്കാള്‍ പ്രായവും വലിപ്പവും കുറവായിരിക്കണമെന്ന തത്വാധിഷ്ഠിത കാലത്ത് മലയാളിയുടെ ഈ ബോധത്തിനിട്ട് ആദ്യം തട്ടിയത് 1978 ല്‍ 'രതിനിര്‍വ്വേദം' ഒരുക്കിയ ഭരതനും പത്മരാജനുമായിരുന്നു. പ്രായക്കൂടുതലുള്ള സ്ത്രീയെ കൗമാരക്കാരനെക്കൊണ്ട് പ്രണയിപ്പിച്ച അവര്‍ പ്രണയത്തിനും കാമത്തിനും പ്രായവും പക്വതയുമില്ല, അത് എപ്പോള്‍ എവിടെ വെച്ച് ആരിലും വിടരാവുന്ന പൂവാണെന്നുമുള്ള വിപ്ലവകരമായ ആശയം പറഞ്ഞുവെച്ചു. മുതിര്‍ന്ന സ്ത്രീയും ഇളയ പുരുഷനും സമ്മിശ്രപ്പെടുന്നതിന്റെ അസംഖ്യം കഥകള്‍ ഇന്ത്യന്‍ സിനിമകളിലുണ്ട്. തമിഴില്‍ ഗൗതംമേനോന്‍ ഒരുക്കിയ 'വിണ്ണൈതാണ്ടി വരുവായ'യും ഫര്ഹാന് അക്തര്‍ ചെയ്ത 'ദില്‍ ചാഹ്താ ഹെ'യുമെല്ലാം ഈ വിഷയത്തിലെ ചാരുത ശില്‍പ്പങ്ങളാണ്. ഈ ജോണറിലെ സിനിമകള്‍ക്ക് ഒരു ടേബിള്‍ ഉണ്ടാക്കിയാല്‍ അതില്‍ ക്രിസ്റ്റിയ്ക്കും നിസ്സംശയം ഇടം നല്‍കാം.
ഒരിക്കലും ഒരുമിക്കാന്‍ കഴിയാത്ത കടലും കരയും തിരയും തീരവും പോലെ ഒരു ഗാഢപ്രണയത്തിന്റെ തീവ്രതയും നോവുമാണ് ക്രിസ്റ്റി. സിനിമ തരുന്ന വിവരം വെച്ച് കൗമാരം ടച്ച് ആന്റ് ടൈപ്പ് ഫോണും പള്‍സര്‍ ബൈക്കും സിനിമാറ്റിക് ഡാന്‍സും ആഘോഷിച്ചിരുന്ന 2000 ന്റെ തുടക്കത്തില്‍ ഉണ്ടായ ഒരു സംഭവകഥയെ ആസ്പദമാക്കിയാണ് ആല്വിന് ഹെന്റി ക്രിസ്റ്റി ഒരുക്കിയിരിക്കുന്നത്. വിവാഹമോചിതയും യുവതിയുമായ ടീച്ചറോട് പ്ലസ് ടൂ ജയിക്കാനായി ട്യൂഷന് വരുന്ന കൗമാരക്കാരന് തോന്നുന്ന ആഴത്തിലുള്ള ബന്ധമാണ് വിഷയം.
കടലോര ക്രൈസ്തവിക സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വിവാഹ, കുടുംബ ജീവിതത്തിന് അപ്പുറത്ത് സ്വന്തംകാലില്‍ നില്‍ക്കണമെന്നും സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നും കരുതുന്ന ആധുനിക സ്ത്രീ തലമുറയുടെ പരിഛേദമാണ് ക്രിസ്റ്റി. ഇഷ്ടമില്ലാത്ത വിവാഹം വിവാഹമോചനത്തില്‍ എത്തിയത് ലഡ്ഡു വിതരണം ചെയ്താണ് അവള് ആഘോഷിക്കുന്നത്. വീര്‍പ്പുമുട്ടുന്ന അന്തരീക്ഷത്തില്‍ ട്യൂഷന് വരുന്ന തന്നേക്കാള്‍ ഏറെ ഇളയവനായ റോയി അവള്‍ക്ക് സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പുതിയ ജാലകം തുറന്നിടുകയാണ്.
ഒറ്റപ്പെട്ട സ്ത്രീത്വങ്ങള്‍ സമൂഹത്തിനു ബാധ്യതയാകുമെന്നതും സദാചാരബോധ്യങ്ങളില് ഒറ്റപ്പെടുമെന്നതും റോയിയുടെ പ്രണയം ആസ്വദിക്കുമ്പോഴും ക്രിസ്റ്റിയെ ആകുലപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ റോയിയോട് ഒരിക്കല്‍ പോലും വെളിപ്പെടുത്താത്ത തന്റെ ഇഷ്ടം കണ്ണുകളിലും നോട്ടത്തിലും പെരുമാറ്റത്തിലുമാണ് ക്രിസ്റ്റി പ്രദര്‍ശിപ്പിക്കുന്നത്. കേവലം കൗമാരക്കാരന്റെ ആകര്‍ഷണമല്ല തനിക്ക് ടീച്ചറിനോടുള്ളതെന്നും അത് അനുദിനം വളരുന്ന ആന്തലാണെന്നുമുള്ള തിരിച്ചറിവാണ് കാമുകിക്ക് വേണ്ടി ഏതറ്റം വരെ പോകാനും എന്തുത്യാഗം സഹിക്കാനും ഏതുതരം പ്രതിസന്ധികളെ നേരിടാനും റോയിക്ക് കരുത്തു നല്‍കുന്നത്.

നായികയെ കാണാന്‍ നായകന് വിദേശത്ത് പോകുന്നത് വാരണം ആയിരത്തിലും സിഐഎ യിലും മുമ്പ് കണ്ടതാണ്. ക്രിസ്റ്റിക്ക് പിന്നാലെയുള്ള റോയിയുടെ വിദേശയാത്ര വ്യത്യസ്ത തലത്തിലാണ്. കുറവ് പറ്റാതെ സിനിമയയെ അവതരിപ്പിക്കാന്‍ ആല്വിന് ഹെന്റിയ്ക്കും കൂട്ടര്‍ക്കും കഴിഞ്ഞിട്ടുണ്ട്. കടലിന്റെ മനോഹരകാഴ്ചകളും ആഴം തൊടുന്ന പ്രണയരംഗങ്ങളും സിനിമയെ എന്റര്‍ടെയ്നറാക്കുന്നു. റിലീസിന് മുമ്പ് തന്നെ ക്രിസ്റ്റിയെ ആകാംക്ഷാഭരിതമാക്കി മാറ്റിയ മറ്റൊരു ഘടകം ക്രിസ്റ്റിയില്‍ ഉണ്ടായിരുന്നത് മലയാളത്തിലെ രണ്ടു പ്രമുഖ കഥാകാരന്മാരുടെ സംഗമിക്കലായിരുന്നു. കഥയെഴുത്തിന് അനേകം തവണ പുരസ്ക്കാരം നേടിയ ബെന്യാമിനും ജി.ആര്. ഇന്ദുഗോപനുമാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ആനന്ദ് സി ചന്ദ്രന്റെ ക്യാമറ കണ്ണിന് ഇമ്പം നല്‍കുന്നുണ്ട്. മാലിദ്വീപും പൂവാറും പരിസരങ്ങളുമാണ് സിനിമ നടക്കുന്ന ഇടങ്ങള്‍. കടലിന്റെ പശ്ചാത്തലം അനേകം ഫ്രെയിമുകളില്‍ ഉള്ചേരുന്നതിനാല് കടല്‍ക്കാറ്റേറ്റ് തിരയെണ്ണി കടല്‍തീരത്ത് നില്ക്കുന്ന ഒരു പ്രതീതി ഉടനീളം നിലനിര്‍ത്തുന്നുണ്ട്. മിക്കവാറും എല്ലാ ഫ്രയിമിലും കടലിന്റെ നീലവും തീരത്തിന്റെ പച്ചയും മഞ്ഞയും ഇരുളിമയും ആകാശത്തിന്റെ കടും ചുവപ്പുമെല്ലാം കണ്ണിന് കുളിര് പകരുന്ന കാഴ്ചകളാണ്. വയലിനും ഫ്ളൂട്ടും ഇടയ്ക്കിടെ മാറിമാറി വരുന്ന അന്‍വര്‍ അലിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ശാന്തമായ ഒഴുക്കിന് അനുയോജ്യമായി ചേര്‍ന്നു നില്ക്കുന്നു.
മാളവികാമോഹനെ ഇത്രയും മനോഹരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ലെന്ന് തോന്നുന്നു. മേക്കപ്പില്ലെന്ന് തോന്നിക്കുന്ന ആദ്യപകുതിയിലും അല്‍പ്പം കൂടി മോഡേണായി പ്രത്യക്ഷപ്പെടുന്ന രണ്ടാം പകുതിയിലുമെല്ലാം എല്ലാ ഷോട്ടിലും അവര്‍ സുന്ദരിയായി കാണപ്പെടുന്നു. കൗമാരക്കാരന്റെ വിഹ്വലതകളും പ്രണയത്തിന്റെ അടങ്ങാത്ത വേലിയേറ്റമുള്ള യൗവ്വനവും പ്രതിഫലിപ്പിക്കാന്‍ മാത്യൂതോമസിനും കഴിയുന്നുണ്ട്. അധികം ഉപയോഗിച്ചിട്ടില്ലെങ്കിലും റോയിയുടെ പ്ലസ്ടൂ രംഗങ്ങള്‍ അവിടെയും ഇവിടെയുമായി മാത്യൂസിന്റെ തന്നെ തണ്ണീര്‍മത്തന്‍ ദിനങ്ങളെയും ഓര്‍മ്മിപ്പിക്കും.
ഭൂരിപക്ഷം മനുഷ്യരും പ്രായം കൂടിയ സ്ത്രീകളോടും പ്രായം കുറഞ്ഞ പുരുഷനോടും തോന്നുന്ന പ്രണയം, എന്ന അവസ്ഥയിലൂടെ കടന്നുപോയിരിക്കാം എന്നത് ശരിയാണെങ്കില്‍ അത്തരം പ്രേക്ഷകര്‍ക്ക് സിനിമയുമായി അതിവേഗം സംവദിക്കാനാകും. ക്രിസ്റ്റിയുടെ പ്രണയം പൂക്കുന്നിടത്തെല്ലാം മഴ പെയ്യുന്നത് തൂവാനത്തുമ്പികളിലെ കാല്‍പ്പനിക രംഗത്തെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. റോയിക്ക് ആദ്യമായി പ്രണയം തോന്നുന്ന സൈക്കിളിന്റെ കറങ്ങുന്ന ചക്രങ്ങള്‍ക്കിടയിലൂടെ ക്രിസ്റ്റിയെ കാണുന്ന രംഗം മനോഹരമാണ്.
സിനിമയുടെ ക്ളൈമാക്സ് ചിലപ്പോള്‍ കാഴ്ചക്കാര്‍ക്ക് ഭിന്നാഭിപ്രായം ഉണ്ടാക്കിയേക്കും. സദാചാരവാദികളെ തൃപ്തിപ്പെടുത്തി ഇത്തരം സിനിമകളുടെ പതിവ് അന്ത്യമാണ് ക്രിസ്റ്റിയും ഉപയോഗിച്ചിരിക്കുന്നത്.

Comments