
ജോലി സമ്മര്‍ദം ആളുകളെ ബാധിക്കുന്നത് പല തരത്തിലാണ്. ഇത് ചിലപ്പോഴെക്കെ മാനസികമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ കാരണം സെറോടോണിന്റെ കുറവാണ്.
എന്താണ് സെറോടോണിന്‍?
തലച്ചോറിലും, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന രാസ ന്യൂറോട്രോന്സ്മിറ്ററാണ് സെറോടോണിന്‍. ഇതിന്റെ അളവ് കൂടുമ്പോള്‍ നമുക്ക് സന്തോഷമുണ്ടാകുകയും അളവ് കുറയുമ്പോള്‍ ഉത്കണ്ഠ വിഷാദം പോലുളളവ നമ്മെ ബാധിക്കുകയും ചെയ്യുന്നു. ഇത് അനാവശ്യ ചിന്തകള്‍, ഉറക്കമില്ലായ്മ, എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നു.
ജീവിതരീതി, പാരിസ്ഥിതിക ഘടകങ്ങള്‍, ജനിതക ഘടകങ്ങള്‍, ഭക്ഷണം, മരുന്ന് ഇവയെല്ലാം സെറോടോണിന്റെ അളവില്‍ വ്യതിയാനമുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ സെറോടോണിന്റെ അളവ് ക്രമപ്പെടത്താന് ചില ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
സെറോടോണിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന 5 ഭക്ഷണങ്ങള്‍ ഇവ
ബദാം- മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുള്‍പ്പെടുന്ന ധാരാളം പോഷകങ്ങളും, വിറ്റാമിന്‍ ബി 2, വിറ്റാമിന്‍ ഇ എന്നിവയും ബദാമില്‍ അടങ്ങിയിരിക്കുന്നു. സെറോടോണിന്റെ അളവ് വര്‍ധിപ്പിക്കുന്ന ഇവ തലച്ചോറില്‍ സന്തോഷം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പൈനാപ്പിള്‍- തലച്ചോറിലെ സെറോടോണിന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ട്രിപ്റ്റോഫാന്‍ പൈനാപ്പിൡും അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളടങ്ങിയ ബ്രോമെലെന് എന്ന പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു.
പശുവിന്പാല്-സെറോടോണിന്‍ ഉല്പാദിപ്പിക്കുന്ന ട്രിപ്റ്റോഫാന്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉറക്കവും , മാനസികാവസ്ഥയും നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ ബി 12, കാല്‍ഷ്യം എന്നിവ കൊണ്ട് സമ്പന്നമാണ് ഇവ.
പഴം-ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡാണ് പഴത്തില്‍ അടങ്ങിയിരിക്കുന്നത്. മെലറ്റോണിന്‍ , സെറോടോണിന്‍ എന്നിവ ഉണ്ടാക്കുന്ന 5 എച്ച്പിടി എന്ന സംയുക്തം ഉല്പാദിപ്പിക്കാന് ശരീരത്തിന് ട്രിപ്റ്റോഫാന്‍ ആവശ്യമാണ്.
സോയ- സസ്യാഹാരികള്‍ക്കും വീഗന്‍ ഭക്ഷണക്രമം പിന്തുടരുന്നവര്ക്കും പോഷകങ്ങള്‍ നല്കുന്ന ഏറ്റവും നല്ല ശ്രോതസ്സാണ് സോയ ഉല്പന്നങ്ങള്.






