
മാരിമുത്തു തമിഴില്‍ വളരെ ശ്രദ്ധേയനായ നടനാണ്. സീരിലുകള്ക്കൊപ്പം തന്നെ ഒരുപിടി നല്ല സിനിമകളുടെയും ഭാഗമായിട്ടുണ്ട് താരം. 2008 ല്‍ കണ്ണും കണ്ണും എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. അരന്മനൈ കിളി, എല്ലാമേ എന്റസാദാനെ തുടങ്ങിയ ചിത്രങ്ങളിലും രാജ് കിരണിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. എന്നാല്‍ താരം അടുത്തിടെ ഒരു വിവാദത്തില്‍ പെട്ടിരിന്നു. വിവാദത്തിന് പിന്നാലെ താരത്തിന്റെ മകന് ട്വിറ്ററില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍.
അശ്ലീല കണ്ടന്റുകള്‍ പോസ്റ്റ് ചെയ്യുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടിലാണ് സംഭവം. അര്‍ദ്ധ നഗ്ന വസ്ത്രം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയില്‍ 'ഞാന്‍ നിങ്ങളെ വിളിക്കണോ' എന്ന് കമന്റോടെ ഒരു പോസ്റ്റ് ഈ അക്കൌണ്ടില്‍ നിന്നും പോസ്റ്റ് ചെയ്യപ്പെട്ടു. ഇതിന് അടിയില്‍ തന്നെ ആദ്യത്തെ റീപ്ലേ തന്നെ മാരിമുത്തുവിന്റെ പേരും ഫോട്ടോ വച്ച ഒരു അക്കൌണ്ടില്‍ നിന്നായിരുന്നു. ഈ ട്വീറ്റ് വൈറലായി. അതിലുളള നമ്പര്‍ താരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ചില തമിഴ് സൈറ്റുകളില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.
തുടര്‍ന്ന് മാരിമുത്തിവിനെതിരെ വലിയ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ട്വിറ്ററില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മാരിമുത്തുവിന്റെ മകന് അഖിലന്. ഇത്തരത്തില്‍ ട്രോളായ അക്കൗണ്ട് മാരിമുത്തിവിന്റെത് അല്ലായെന്നും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ ദുരുപയോഗിച്ചതാണെന്നുമാണ് വിശദീകരണം.
തന്റെ അച്ഛന്റെ പേരില്‍ സൃഷ്ടിച്ച വ്യാജ ഐഡി ഡെലിറ്റ് ചെയ്യപ്പെട്ടുവെന്നും അഖിലന് പറയുന്നു. മാരിമുത്തുവിന്റെ ട്വിറ്റര്‍ ഐഡിയും അഖിലന് പങ്കുവച്ചിട്ടുണ്ട്.






