ബ്രഹ്മാണ്ഡ വിജയം കൈവരിച്ച കന്നട ചിത്രമായിരുന്നു 'കെ ജി എഫ്'. യാഷ് എന്ന നടന് പ്രത്യേക ഫാന്‍ ബേസ് തന്നെ ഉണ്ടാക്കികൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്.
ഇപ്പോഴിതാ തെലുഗ് സംവിധായകന് വെങ്കടേഷ് മഹാ 'കെജിഎഫ്' അര്‍ത്ഥശൂന്യവും ബുദ്ധിശൂന്യവുമായ സിനിമയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.
നായകന്റെ അമ്മ പണക്കാരനാകാന്‍ മകന് എന്ത് വേണമെങ്കിലും ചെയ്തോളു എന്ന് പറയുന്നുവെന്നും കെജിഎഫിലെ ആളുകളെ ഉപയോഗിച്ച് നായകന് സമ്പത്തുണ്ടാക്കുന്നുവെന്നും പകരം അവര്‍ക്ക് ഒന്നും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന് കെ ജി എഫിനെ കളിയാക്കി സംസാരിച്ചത് തെലുങ്ക് സംവിധായകരുടെ റൗണ്ട് ടേബിള്‍ ഇന്റര്‍വ്യൂവിലായിരുന്നു.
ലോകമെമ്പാടും വന്‍ വിജയമായ മറ്റൊരു സംവിധായകന്റെ സിനിമയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാന്‍ വെങ്കിടേഷിന് എന്തവകാശമുണ്ടെന്ന് ആരാധകരും പ്രേക്ഷകരും ചോദ്യങ്ങള്‍ ഉന്നയിച്ചു കെജിഎഫ് പോലൊരു സിനിമയെ ഇങ്ങനെ കളിയാക്കാന്‍ ആകെ രണ്ടു ചിത്രങ്ങള്‍ അതില്‍ ഒരെണ്ണം റീമേയ്ക്ക് മാത്രം സംവിധാനം ചെയ്ത വെങ്കടേഷിന് എന്ത് അര്‍ഹതയുണ്ട് എന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.






