
ആറ്റുകാലമ്മയക്ക് പൊങ്കാല അര്‍പ്പിക്കാനെത്തി നടി സ്വാസിക. ഇന്ന് രാവിലെ കുടുംബസമേതമാണ് താരം എത്തിച്ചേര്‍ന്നത്.
‘ആദ്യമായാണ് ആറ്റുകാല്‍ പൊങ്കാലയിടാന്‍ എത്തുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോള്‍ ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ പൊങ്കാല ഇടാന്‍ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാന്‍ സാധിച്ചിരുന്നില്ല. ഇന്ന് അമ്മയും ചിറ്റമാരും എല്ലാവരുമായി സകുടുംബമാണ് പൊങ്കാലയിടാന്‍ എത്തിയിരിക്കുന്നത്. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ എനര്‍ജി ഒപ്പമുണ്ടാകും.
രണ്ട് അരിവെച്ചുളള പായസമാണ് ഞാന്‍ തയാറാക്കുന്നത്. ഇനിയും അമ്മയ്ക്ക് പൊങ്കാലയിടണമെന്ന് തന്നെയാണ് ആഗ്രഹം. സാധാരണ വെയിലത്ത് ഇറങ്ങുമ്പോള്‍ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ അതൊന്നും കുഴപ്പമാകുന്നില്ല. വെയിലാണെങ്കിലും ഭക്ഷണം വെളളവും ഒന്നുമില്ലാതെയാണെങ്കിലും നില്ക്കുന്നതില് പ്രശ്നമില്ല. ചൂടൊന്നും പ്രശ്നമില്ല’- സ്വാസിക പറഞ്ഞു.






