
തിരുവനന്തപുരം: സോണ്ട കമ്പിനിക്ക് ആരും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ബ്രഹ്മപുരത്ത് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിലെ തര്‍ക്കം മറച്ചുപിടിക്കാനാണ് ബ്രഹ്മപുരം വിഷയം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കരാറില്‍ പണം നല്കണമെന്നുള്ള വ്യവസ്ഥയില്ലെങ്കില്‍ അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണമെന്നും എം വി ഗോവിന്ദന് ആവശ്യപ്പെട്ടു. കണ്ണൂര്‍ കോര്പറേഷന് സോണ്ട ഇന്‍ഫ്രാടെക്കുമായി കരാര്‍ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. അതിനര്‍ത്ഥം സര്‍ക്കാര്‍ ഒരു കമ്പനിക്ക് വേണ്ടിയും പ്രത്യേകം വാദിച്ചിട്ടില്ലെന്നാണ്. എന്നാല്‍ കോഴിക്കോട് കോര്പറേഷന് സോണ്ടക്ക് നല്കിയ ഒന്നര കോടി രൂപ തിരച്ചുപിടക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
ബ്രഹ്മപുരം തീപിടിത്തത്തില്‍ ത്രത്രില അന്വേഷണം നടത്തുമെന്നും പ്രത്യേക സംഘം സംഭവത്തില്‍ അന്വേഷണത്തിന് എത്തുമെന്നും വിജിലന്‍സും അന്വേഷിക്കുമെന്നും തീപിടിത്തത്തിന്റെ കാരണവും മുന്‍കരുതല്‍ നടപടികളും പ്രത്യേക സമിതി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
മാലിന്യ പ്ലാന്റുകള്‍ക്കെതിരായ ആസൂത്രിത പ്രതിഷേധങ്ങള്‍ ഇനിയും താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം പ്രതിഷേധങ്ങള്‍ ഇനിയും വകവെച്ച് കൊടുക്കില്ല. മാലിന്യ പ്ലാന്റിന്റെ തുടക്കം മുതലുള്ള ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.






