
ബംഗളൂരു : ആക്ഷന്‍ ഒടിടി പ്ലാറ്റ് ഫോം സിഇ ഓ വിജേഷ് പിളളഒളിവിലെന്ന് കര്‍ണാടക പോലീസ്. ജീവന് ഭീഷണിയുണ്ടെന്നാരോപിച്ച് സ്വപ്ന സുരേഷ് നല്കിയ പരാതയില്‍ ബംഗളൂരു കെ ആര് പുരം പോലീസാണ് വിജേഷിന്റെ് ഫോണ്‍ സ്വിച്ച് ഓഫാണെന്നും ഹാജരാകന്‍ വാട്സാപ്പില്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വിജേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ കേരള പൊലീസിന്റെ സഹായം തേടുമെന്നും ഡി സി പി വ്യക്തമാക്കി.എന്നാല്‍, സംഭവത്തില്‍ പ്രതികരണവുമായി വിജേഷ് പിള്ള രംഗത്തെത്തിയിട്ടുണ്ട്. താന്‍ ഒളിവില്ലെന്നും അന്വേഷണത്തിനോട് സഹകരിക്കുമെന്നും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യതിട്ടില്ലാ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബംഗളൂരു പൊലീസിന്റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും വിജേഷ് പിള്ള വ്യക്തമാക്കിഭീഷണിപ്പെടുത്തല് കുറ്റം ചുമത്തി ക്രിമിനല്‍ ശിക്ഷാനിയമം 506 പ്രകാരമാണ് വിജേഷിനെതിരെ കേസെടുത്തിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുവേണ്ടി എന്ന പേരില്‍ വിജേഷ് പിള്ള തന്നെ നേരില്‍ കണ്ടു 30 കോടി രൂപ നല്‍കാമെന്നും ക്ലൌഡിലടക്കമുള്ള രേഖകള്‍ നശിപ്പിക്കണം അതിന് ശേഷം.സ്വര്‍ണ്ണക്കടത്ത് കേസിലെ വെളിപ്പെടുത്തുലകള് പിന്‍വലിച്ച് നാടുവിട്ടില്ലെങ്കില്‍ വകവരുത്തുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം.
