
തിരുവനന്തപുരം: നിയമസഭാസ്തംഭനം ഒഴിവാക്കാന്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ വിളിച്ച സമവായയോഗത്തില് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും.
അടിയന്തരപ്രമേയങ്ങള്‍ അനുവദിക്കണമെന്നും എം.എല്‍.എമാരെ ആക്രമിച്ചവര്െക്കതിരേ നടപടിയെടുക്കണമെന്നുമായിരുന്നു പ്രതിപക്ഷാവശ്യം. എല്ലാ വിഷയത്തിലും അടിയന്തരപ്രമേയം അനുവദിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് കര്‍ശന നിലപാടെടുത്തതോടെ, വിട്ടുവീഴ്ചയ്ക്കില്ലെന്നു ്രപതിപക്ഷനേതാവ് വി.ഡി. സതീശനും പ്രഖ്യാപിച്ചു.
പ്രതിപക്ഷനേതാവ് വികാരഭരിതനാണെന്നും ബാലന്സില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചപ്പോള്‍, മാത്യു കുഴല്നാടന് പ്രസംഗിക്കവേ മൂന്നുതവണ ചാടിയെഴൂന്നേറ്റു ബഹളമുണ്ടാക്കിയതു മുഖ്യമന്ത്രിയല്ലേയെന്നു സതീശന് തിരിച്ചടിച്ചു. പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം സതീശന്റെ അറിവോടെയാണെന്ന ''ആരോപണം'' മുഖ്യമന്ത്രി ഉയര്‍ത്തിയപ്പോള്‍, അത് അങ്ങനെതന്നെയാണെന്നും സതീശന് മറുപടി നല്കി.
തുടര്‍ച്ചയായ മൂന്നാംദിവസവും പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ, നടപടിക്രമങ്ങള്‍ അതിവേഗം തീര്‍ത്ത് നിയമസഭ ഇന്നലെ 17 മിനിറ്റുകൊണ്ട് പിരിഞ്ഞു. ചോദ്യോത്തരവേളയും ശൂന്യവേളയും ഒഴിവാക്കിയായിരുന്നു സ്പീക്കറുടെ നടപടി. അതേസമയം, കഴിഞ്ഞ ബുധനാഴ്ച സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ 14 എം.എല്‍.എമാര്‍ക്കും നിയമസഭയുടെ സുരക്ഷാചുമതലയുള്ള വാച്ച് ആന്‍ഡ് വാര്ഡിനുമെതിരേ േപാലീസ് കേസെടുത്തു.
12 പ്രതിപക്ഷ എം.എല്‍.എമാര്‍ക്കും രണ്ട് ഭരണപക്ഷ എം.എല്‍.എമാര്ക്കുമെതിരേയാണു കേസ്. ഇതില്‍ പ്രതിപക്ഷസാമാജികര്ക്കെതിരേ മാത്രം ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയെന്ന് ആരോപണം.






