തിരുവനന്തപുരം; ഐ എം എയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപക പണിമുടക്ക്. കെജിഎംഒഎ ഉള്‍പ്പടെ 30ഓളം ഡോക്ടര്‍മാരുടെ സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സര്‍ക്കാര്‍ , സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടും. സമരം രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്.
ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ പല മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ നീണ്ട നിരയുണ്ട്.അത്യാവശ്യക്കാരായ രോഗികള്‍ക്ക് ഒപി ടിക്കറ്റ് നല്‍കുന്നുണ്ട്. ആശുപത്രിയില്‍ സമരം അറിയാതെ എത്തിയ രോഗികള്‍ ആകുലരായി നില്ക്കുന്നതും കാണാന്‍ കഴിയും. എന്നാല്‍ ഡോക്ടര്‍ അറിയിച്ചത് അത്യാവശ്യകാരായ രോഗികളെ കാഷ്വാലിറ്റ്ിയില് പ്രവേശിപ്പിക്കുന്നുണ്ടെന്നും ബാക്കിയുള്ള രോഗികളെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നുണ്ടെന്നുമാണ്. അഡ്മിറ്റ് ആയിട്ടുള്ള രോഗികളെ പരിശോധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.






