
വീ ആര് പ്രഗ്നെന്റ് ? പേരിൽ തന്നെ കൗതുകമുണർത്തുന്ന ഒരു ഹ്രസ്വ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹിറ്റായി ഓടുകയാണ്. ജനിക്കുന്ന കുട്ടി പെണ്ണായി പോയാൽ അതോടെ ലോകം അവസാനിച്ചു എന്ന് കരുതുന്ന ചിലരുണ്ട്. അത്തരക്കാരുടെ അന്ധ വിശ്വാസങ്ങൾ ഒരു സാധാരണ കുടുംബ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കും എന്നതാണ് ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഒരു സ്വകാര്യ ചാനലിൽ തിരക്കഥാകൃത്തായി പ്രവർത്തിക്കുന്ന ശരത് രമേശ് ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
രാകേഷ് കേശവൻ, ഗോപിക കുക്കു, വിഷ്ണു പ്രസാദ് എന്നിവരാണ് വീ ആര് പ്രഗ്നെന്റിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പ്രകടനമാണ് അഭിനയിച്ചവർ കാഴ്ച്ച വച്ചിരിക്കുന്നത്. സ്വാഭാവികമായ അഭിനയവും , കൈയടക്കത്തോടെയുള്ള സംവിധാനവും തന്നെയാണ് വീ ആര് പ്രഗ്നെന്റ് എന്ന ഹ്രസ്വ ചിത്രത്തെ വ്യത്യസ്തമാകുന്നത്. പറയാനുള്ള വിഷയം വളരെ ലളിതമായി , യാതൊരു സങ്കീർണതകളുമില്ലാതെ പറയുന്നതിൽ അണിയറ പ്രവർത്തകർ വിജയിച്ചിരിക്കുന്നു. ക്യാമറ വിഭാഗം പ്രത്യേകം കൈയടി അർഹിക്കുന്നു.
യു എസ് ഡി എന്റർടൈമെന്റ്സിന്റെ ബാനറിൽ ഭദ്ര എസ് ശരത്തും സൂരജ് സുകുമാരൻ നായരും ചേർന്ന് നിർമിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മുഹമ്മദ് റിയാസ് ആണ്. എഡിറ്റർ- അരവിന്ദ് ജോ, മ്യൂസിക്കും ബാഗ്രൗണ്ട് സ്കോറും- യു എസ് ദീക്ഷ്, സൗണ്ട് ഡിസൈനും ഫൈനൽ സൗണ്ട് മിക്സും- ആൽഫി ജോസ്.അസ്സോസിയേറ്റ് ഡയറക്ടർ ശ്രീദർശ് . അസിസ്റ്റന്റ് ഡയറക്ടേഴ്സ് - ദേവിക എൽ എസ് , അർജുൻ സനൽകുമാർ . മേക്കപ്പ് ചൈതന്യ രാജേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ റോഹൻ, പി ആർ ഓ സുനിത സുനിൽ, പോസ്റ്റർ ഡിസൈൻ ബെൻസ് കഫെ എന്നിവർ നിർവഹിച്ചിരിക്കുന്നു.






