ആലപ്പുഴ; ഇടതു വലത് പാര്‍ട്ടികള്‍ക്ക് റബറിന് 300 രൂപ നല്കിയാല് പകരം ബിജെപിക്ക് എംപിയെ നല്‍കാമെന്നു പറഞ്ഞ ബിഷപ്പിനെ തള്ളിപ്പറയാന്‍ ശക്തിയില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്ട്രറി വെള്ളാപ്പള്ളി നടേശന്. ബിഷപ്പിനും അദ്ദേഹത്തിന്റെ സമുദായത്തിനും സംഘടനാ ശക്തിയുണ്ട്. ബി ജെ പിക്ക് എം പി ഉണ്ടാകുമെന്നു പറഞ്ഞത് അതുകൊണ്ടാണ്. ഇടതു പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ്. ശബരിമലയില്‍ ഈഴവ ശാന്തിയെ നിയമിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ സവര്‍ണര്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
''വൈക്കം സത്യഗ്രഹത്തില്‍ വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്ത പിന്നാക്ക, അധഃസ്ഥിത വിഭാഗങ്ങള്‍ക്കു സ്മാരകം പണിയുന്നതിനു പകരം അവരെ ദിവാന് കൊന്നു കുഴിച്ചുമൂടിയ ദളവാക്കുളത്തെ പ്രശസ്തമാക്കുകയാണ്.ദളവയുടെ പേരിലുള്ള കുളത്തിനു സ്മാരകമുണ്ടാക്കുമ്പോള്‍ ദളവയ്ക്കാണ് പ്രാധാന്യം കിട്ടുന്നത്. സത്യഗ്രഹത്തില്‍ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ടി.കെ.മാധവനെ പോലും വിസ്മരിച്ചു. അവിടെ മറ്റു പലരുടെയും പ്രതിമകള്‍ക്കു മുന്‍പേ ടി.കെ.മാധവന്റെ പ്രതിമയാണ് സ്ഥാപിച്ചത്. എന്നിട്ടും അദ്ദേഹത്തിനു പ്രസക്തിയില്ലാതാക്കി'' വെള്ളാപ്പള്ളി പറഞ്ഞു.
വിലപേശലായിരുന്നു വിമോചന സമരം മത, സവര്‍ണ കൂട്ടുകെട്ടിന് അതിനുള്ള ശക്തി ഉണ്ടായിരുന്നു.അവര്‍ വിമോചന സമരത്തിലൂടെ ജനാധ്യപത്യ ഭരണത്തെ തകര്‍ത്തത് അതുകൊണ്ടാണ്. ആ ശക്തികള്‍ക്കെതിരെ ഇന്നും സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തന്റേടമില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി അമ്പലപ്പുഴ യൂണിയന്റഎ എന്‍. കെ നാരായണന് സ്മാരക ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകായായിരുന്നു.






