
തിരുവനന്തപുരം; ഇന്നും നാളെയും സംസ്ഥാനത്ത് ഇടിയോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍ മേഖലയിലുമാണ് കൂടുതല്‍ സാധ്യത. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചത് നാളെ രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുമാണ്.
മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും നിര്‍ദേശമുണ്ട്. മല്‍സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട്, വള്ളം , മുതലായവ ഹാര്‍ബറില്‍ സൂക്ഷിക്കാനും മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശം ലഭിച്ചട്ടുണ്ട്ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും മറ്റും പൂര്‍ണ്ണമായും ഒഴിവാക്കണം.
തുറസ്സായ സ്ഥലത്ത് നിന്നാല്‍ ഇടിമിന്നലേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജനലും വാതിലും അടച്ചിടുക, വാതിലിന്റയും ജനലിന്റെയും അടുത്ത് നില്‍ക്കാതെയിരിക്കുക. തുറസ്സായ സ്ഥലങ്ങളില്‍ തുടരാതെ കെട്ടിടത്തിനകത്ത് തന്നെ പരമാവധി ഇരിക്കുകയും ഭിത്തിയിലോ തറയിലോ മറ്റും സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഈ സമയങ്ങളില്‍ ഒഴിവാക്കണം. ടെലിഫോണ്‍ ഇടിമിന്നലുള്ളപ്പോള്‍ ഉപയോഗിക്കരുത്.
