
ന്യൂഡല്ഹി; കോവിഡ് രാജ്യത്ത് ഉയരുന്ന സാഹചര്യത്തില് പുതിയ കോവിഡ് മാര്ഗനിര്ദേശങ്ങള് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി. 26.4 ശതമാനം രോഗികളാണ് കേരളത്തിലുളളത്. കൊവിഡ് കേസുകള് ഉയരുന്ന പട്ടികയില് കേരളം ഒന്നാമതാണ്. 1500 പേര്ക്കാണ് ശനിയാഴ്ച കേരളത്തില് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി പകുതി മുതലാണ് 146 രാജ്യത്ത് കൊവിഡ് കേസുകള് വര്ധിക്കാന് തുടങ്ങിയത്. ഇതിനെ തുടര്ന്നാണ് പുതിയ മാര്ഗനിര്ദേശം.
എല്ലാ ആശുപത്രികളും ഓക്സിജന്, മരുന്നുകള്, മെഡിക്കല് ഉപകരണങ്ങള് തുടങ്ങിയ ആവശ്യ വസ്തുക്കള് കരുതണം. പത്തുലക്ഷം പേര്ക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പരിശോധനയുടെ വേഗം കൂട്ടനായി ആരോഗ്യമന്ത്രാലയം നിര്ദേശം നല്കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത് ആവശ്യമായ തോതില് പല സംസ്ഥാനങ്ങളിലും ടെസ്റ്റുകള് നടക്കുന്നില്ലെന്നാണ്.
നിലവില് ഇന്ഫ്ളുവന്സ വൈറസ് കേസുകളും ഉയരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ഇന്ഫ്ളുവന്സ വൈറസ് കൊവിഡ് ലക്ഷണങ്ങള്ക്ക് സമാനമായതിനാല് രോഗ നിര്ണയത്തിലെത്തുന്നതില് ഡോക്ടര്മാര് ആശയക്കുഴപ്പത്തിലെത്തുന്നുണ്ടെന്ന് മന്ത്രാലയം പറഞ്ഞു.
ആരോഗ്യമന്ത്രാലയം അറിയിച്ചത് പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണമെന്നാണ്. കൂടാതെ പൊതുസ്ഥലങ്ങളില് തുപ്പുന്നത് ഒഴിവാക്കുക, കൈകള് ഇടയ്ക്കിടെ കഴുകുക, ലക്ഷണങ്ങള് കണ്ടാലുടന് തന്നെ ടെസ്റ്റ് നടത്തണം. സമ്പര്ക്കം പരാമാവധി ഒഴിവാക്കണമെന്നും നിര്ദേശങ്ങളിലുണ്ട്.







Comments