
മലയാളികളുടെ പ്രിയപ്പെട്ട താരം ഇന്നസെന്റിന്റെ അവസാന ആശുപത്രി വാസം ഓര്‍ത്തെടുത്ത് സംവിധായകന് അനൂപ് സത്യന്. ആരോഗ്യസ്ഥിതി വളരെ മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്നസെന്റിനെ നേരില്‍ കാണാന്‍ അച്ഛന് സത്യന് അന്തിക്കാടിനൊപ്പം പോയപ്പോഴുളള അനുഭവമാണ് അനൂപ് ഫേസ്ബുക്കില്‍ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരാഴ്ച മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഇന്നസെന്റ് അങ്കിളിനെ വെന്റിലേറ്ററിലേക്ക് മാറ്റിയതിന്റെ തലേദിവസം. ഞങ്ങള്‍ എല്ലാവരും വളരെ ടെന്‍ഷനിലായിരുന്നു. എന്നാല്‍ എല്ലായപ്പോഴും ചെയ്യാറുളളതു പോലെ ഇന്നസെന്റ് അങ്കിള്‍ മരണത്തിന്റെ വാതിലോളം ചെന്ന് യു ടേണ്‍ എടുത്ത് തിരിച്ചു വരുമെന്ന് ഞങ്ങളെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നു. അതിനുവേണ്ടി കാത്തിരിക്കൂ എന്ന കാത്തിരിക്കൂ എന്ന
നിറയെ ട്യൂബുകളും മെഷീനുകളും ഘടിപ്പിച്ചു കിടക്കുന്ന ഇന്നസെന്റ് അങ്കിളിനെ കണ്ടതും അച്ഛന് തകര്‍ന്നുപോയി. പക്ഷേ ആലീസ് ആന്റിയെയും സോനു ചേട്ടനെയും ഒന്നു ഉഷാറാക്കാന്‍ അച്ഛന് പരമാവധി ശ്രമിച്ചു. അങ്കിളിന്റെ തമാശകള്‍ പറഞ്ഞ് അച്ഛന് അവരെ ചിരിപ്പിക്കുകയും ചെയ്തു. അപ്പോഴായിരുന്നു അങ്കിളിന്റെ പേരക്കുട്ടികളായ ഇന്നുവും അന്നയും അപ്പാപ്പനെ കാണാന്‍ ആശുപത്രിയിലെത്തിയത്. അച്ഛന് അവരെയും ചിരിപ്പിക്കാന്‍ നോക്കി.
തമാശ കേട്ട് ജൂനിയര്‍ ഇന്നസെന്റ് എന്ന് വിളിക്കുന്ന ഇന്നു ചിരിച്ചു എന്നാല്‍ അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു. ഒടുവില്‍ ഡിപ്ലോമസി എല്ലാം ഉപേക്ഷിച്ച് അച്ഛന് പറഞ്ഞു, ഇങ്ങനെയൊന്നും ആരും അവരുടെ കുടുംബത്തോടോ പ്രിയപ്പെട്ടവരോടോ ചെയ്യരുത്! ഇത്ര അടുപ്പം കാണിക്കുക... ഇത്രത്തോളം സ്നേഹിക്കുക... എന്നിട്ട് അവര്‍ ഒരിക്കലും മരിച്ചു പോകില്ലെന്ന് അവരെ വിശ്വസിപ്പിക്കുക... ഇതൊന്നും ആരും ചെയ്യരുത്. അനൂപ് കുറിച്ചു.
ഞായറാഴ് രാത്രി പത്തരയോടെയായിരുന്നു ഇന്നസെന്റ് ഈ ലോകത്തോട് വിടവാങ്ങിയത്.






