
ശരീരത്തിന് ആവശ്യമായ പോഷണമാണ് വൈറ്റമിന്‍ ഡി. ശരീരത്തിന് വൈറ്റമിന്‍ ഡി ഉള്ളപ്പോള്‍ മാത്രമേ എല്ലുകളെ ബലപ്പെടുത്താനാവശ്യമായ കാല്‍സ്യം വലിച്ചെടുക്കാന്‍ സാധിക്കൂ. ഇവ കാല്‍സ്യത്തിന്റെ മാത്രമല്ല ഫോസ്ഫേറ്റിന്റെ അളവിനെയും സ്വാധീനിക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ഈ ഘടകം അത്യന്താപേക്ഷിതമാണ്.
ശരീരത്തില്‍ സൂര്യപ്രകാശമേല്ക്കുമ്പോള് വൈറ്റമിന്‍ ഡി ഉല്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ഇതുകൊണ്ടു മാത്രം ശരീരത്തിനാവശ്യമായ തോതില്‍ വൈറ്റമിന്‍ ഡി കിട്ടിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ വൈറ്റമിന്‍ ഡി തോത് വര്‍ധിപ്പിക്കുന്നതിനായി ചില വിഭവങ്ങള്‍ കൂടി ഭക്ഷണത്തില്‍ ഉ
ള്പ്പെടുത്തേണ്ടതുണ്ട്.
1. സോയ ഉല്പന്നങ്ങള് - സോയ ഉല്പന്നങ്ങളില് 80 മുതല്‍ 200 വരെ ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു.
2. സമ്പുഷ്ടീകരിക്കപ്പെട്ട ഭക്ഷണം - വൈറ്റമിന്‍ ഡി യുടെ അളവ് കൂടുതലുളള പാല്, റെഡി ടു ഈറ്റ് മീല്‍സ് എന്നിവ ലഭ്യമാണ്.
3. ധാന്യങ്ങള്‍ - വൈറ്റമിന്‍ ഡി അഭാവം പരിഹരിക്കാന്‍ 50 മുതല്‍ 100 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിട്ടുള്ള ധാന്യങ്ങളും തിരഞ്ഞെടുക്കാം.
4. പശുവിന് പാല് - 115 മുതല്‍ 124 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡിയാണ് ഒരു ഗ്ലാസ് പശുവിന് പാലില്‍ അടങ്ങിയിരിക്കുന്നത്
5. മുട്ട - 41 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയിലുളളത്.
6. ബീഫ് ലിവര്‍ - 100 ഗ്രാം ബീഫ് കരളില്‍ 48 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡിയാണ് ഉളളത്.
7. കൂണ് - സസ്യാഹാരികള്‍ക്ക് എളുപ്പം വൈറ്റമിന്‍ ഡി ലഭിക്കാന്‍ തിരഞ്ഞെടുക്കാവുന്ന വിഭവമാണ് കൂണ്. ഒരു കപ്പ് കൂണില്‍ 41 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്നു.
8. വെണ്ണ - 100 ഗ്രാം വെണ്ണയില്‍ 60 ഇന്റര്‍നാഷനല്‍ യൂണിറ്റ് വൈറ്റമിന്‍ ഡി ലഭിക്കുന്നുണ്ട്.






