
അനേകം ആരാധകരുള്ള പ്രതിഫലമായി കോടികള്‍ വാങ്ങുന്ന ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് ഷാരൂഖ് ഖാനും നടി ഐശ്വര്യാറായിയും. എന്നാല്‍ ഷാരൂഖിന്റെ അഞ്ചു ബിഗ് ബഡ്ജറ്റ് ചിത്രങ്ങളില്‍ നിന്നുമാണ് ഐശ്വര്യാറായിയെ ഒഴിവാക്കിയത്.
മതിയായ യാതൊരു കാരണവുമില്ലാതെ ആണ് തന്നെ ഈ സിനിമകളില്‍ നിന്നെല്ലാം ഒഴിവാക്കിയതെന്ന് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറയുന്നതിന്റെ പഴയ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
സിമി ഗര്‍വാള്‍ എന്നയാളുമായി നടത്തുന്ന സംസാരത്തിലാണ് ഐശ്വര്യ ഇക്കാര്യം പറയുന്നത്. വീര്‍സാറ നിങ്ങള്‍ക്ക് വേണ്ടി എഴുതിയതല്ലേ എന്ന ചോദ്യത്തിന് അതു മാത്രമല്ല ഒരുപിടി ചിത്രങ്ങള്‍ ഞങ്ങള്‍ നായികാനായകന്മാരായി സംഭവിക്കേണ്ടതാണ്. എന്നാല്‍ അത് സംഭവിച്ചില്ലെന്ന് മാത്രമല്ല എന്താണ് അതിന് കാരണമെന്ന് പോലും ഇപ്പോഴും തനിക്ക് വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ലെന്ന് ഐശ്വര്യാറായി പറഞ്ഞു.
ഈ സിനിമകളില്‍ നിന്നും മാറിനില്ക്കാന് തീരുമാനം എടുത്തത് ഐശ്വര്യയാണോ എന്ന ചോദ്യത്തിന് അത് തന്റെ തീരുമാനമായിരുന്നില്ലെന്നാണ് ആഷ് നല്കുന്ന മറുപടി. അതേസമയം അങ്ങിനെ സംഭവിക്കാതിരുന്നത് തനിക്ക് വലിയ വേദനയാണ് നല്‍കിയതെന്നും ഐശ്വര്യ പറയുന്നു. ഷാരൂഖ് നായകനായ ചല്‍ത്തേ ചല്‍ത്തേ, കല് ഹോ നാ ഹോ, വീര്‍ സാറ എന്നിവയില്‍ ആഷ് നായികയാകുമെന്നാണ് കേട്ടിരുന്നതെങ്കിലും ചല്‍ത്തേ ചല്ത്തേയില് റാണി മുഖര്‍ജിയും കല്ഹോനാഹോയിലും വീര്സാറയിലും പ്രീതി സിന്റയുമാണ് വന്നത്.
പ്രൊജക്ട് തുടങ്ങിയത് അങ്ങിനെയാണെങ്കിലും പിന്നീട് ഐശ്വര്യയെ മാറ്റുകയായിരുന്നു. എന്നാല്‍ ഇതൊന്നും അവരുടെ കുറ്റം കൊണ്ടു സംഭവിച്ച കാര്യമായിരുന്നില്ലെന്ന് ഷാരൂഖും പറഞ്ഞു. തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ഐശ്വര്യാറായ്. അവര്‍ക്ക് അത് ഏറെ ദു:ഖമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിപരമായി പറഞ്ഞാല്‍ തനിക്ക് തെറ്റു സംഭവിച്ചു പോയി എന്നാണ് കരുതുന്നത്. എന്നാല്‍ ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ സംഭവിച്ച കാര്യമായിരുന്നു അതെന്നും അതില്‍ താന്‍ ആഷിനോട് ക്ഷമാപണം നടത്തിയെന്നും ഷാരൂഖ് പറഞ്ഞു.
ജോഷിലായിരുന്നു ഷാരൂഖും ഐശ്വര്യാറായിയും തമ്മില്‍ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് ദേവദാസ്, കരണ്‍ ജോഹറിന്റെ എ ദില്‍ ഹൈ മുഷ്കില്‍ എന്നിവയിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഈ ചിത്രത്തില്‍ ആഷിന്റെ ഭര്‍ത്താവിന്റെ വേഷമായിരുന്നു ഷാരൂഖിന്. പഴയ പിണക്കങ്ങള്‍ മറന്നുകഴിഞ്ഞ ഇരുവരും ഇപ്പോള്‍ നല്ല സൗഹൃദത്തിലാണ് തുടരുന്നത്.






