
കടുക് പാചകത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഭക്ഷണത്തിനു രുചി കൂട്ടാനും , സൗന്ദര്യസംരക്ഷണത്തിനും ,രോഗശമനത്തിനുമെല്ലാം കടുക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കടുകിന്റെ ഇലയിലും കടുകെണ്ണയിലുമെല്ലാം സിങ്ക്, അയണ്‍, മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ എല്ലാ ധാതുക്കളും അടങ്ങിയിരിക്കുന്നു. കടുകില്‍ ആന്റി ഓക്സിഡന്റ് ഗുണങ്ങളോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്നു് . പേശികള്‍ക്ക് അയവ് വരുത്താനും, സന്ധിവേദന അകറ്റാനും കടുക് സഹായിക്കുന്നു.
ഗുണങ്ങള്‍ നിരവധിയുണ്ടെങ്കിലും കടുകിന്റെ അമിത ഉപയോഗം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും വഴിതെളിക്കാറുണ്ട്. കടുകിന്റെ അമിതോപയോഗം നിമിത്തമുണ്ടാകുന്ന രോഗങ്ങള്‍ ഇവ.
1.ഹൃദ്രോഗം
കടുകെണ്ണയില്‍ കൂടിയ അളവില്‍ എറ്യൂസിക് ആസിഡ് അടങ്ങിയിട്ടുളളതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു. കടുകിന്റെ അമിതോപയോഗം മയോകാര്‍ഡിയല്‍ ലിപ്പിഡോസിസ് എന്ന അവസ്ഥയ്ക്കു കാരണമാകും. ട്രൈഗ്ലിസറൈഡുകള്‍ ഉണ്ടാകുന്നതു മൂലം ഹൃദയപേശികളിലെ മയോകാര്‍ഡിയല്‍ ഫൈബറുകളില്‍ ഫൈബ്രോട്ടിക് ലെഷന്‍സ് ഉണ്ടാക്കുന്നു. ഇത് ഹൃദയപേശികളെ തകരാറിലാക്കുകയും ഹൃദയസ്തംഭനം വരാന്‍ ഇടയാക്കുകയും ചെയ്യും.
2.അലര്‍ജി
കടുകിന്റെ ഉപയോഗം മൂലമുള്ള അലര്‍ജി ഭക്ഷണ അലര്‍ജികളില്‍ തന്നെ ഗുരുതരമായ ഒന്നാണ്. ഭക്ഷണ അലര്‍ജി ശരീരത്തില്‍ ഹിസ്റ്റാമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടാനും അനാഫൈലാറ്റിക് ഷോക്കിനും കാരണമാകും. കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുന്നതും, രക്തസമ്മര്‍ദം അപകടകരമാംവിധം താഴുകയും ചെയ്യുന്ന അനാഫൈലാറ്റിക് ഷോക്ക്, ഭക്ഷണ അലര്‍ജിയുടെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ്. ചുവന്ന പാടുകള്‍, തൊലിയില്‍ തടിപ്പ്, ശ്വാസതടസ്സം, ഛര്‍ദി, ഓക്കാനം, തൊണ്ടയിലെയും മുഖത്തെയും കണ്ണുകളിലെയും വീക്കം ഇവ ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.
3. ശ്വാസകോശ അര്‍ബുദ സാധ്യത
കടുകെണ്ണയിലലെ എറ്യൂസിക് ആസിഡ് ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. കടുകെണ്ണയുടെ ദീര്‍ഘകാല ഉപയോഗം ശ്വാസകോശ അര്‍ബുദത്തിനു കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
5. ഗര്‍ഭിണികളില്‍
കടുകില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ ഗര്‍ഭസ്ഥശിശുവിനെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. അതിനാലാണ് ഗര്‍ഭിണികള്‍ കടുകെണ്ണയുടെയും കടുകിന്റെയും അമിതോപയോഗം ഒഴിവാക്കണമെന്ന് പറയുന്നത്. കടുകിലെ രാസവസ്തുക്കള്‍ ഗര്‍ഭമലസാന്‍ കാരണമാകുമെന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഈ പഠനം യൂറോപ്യന്‍ ഹാര്‍ട്ട് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
5.വീക്കം
കടുകെണ്ണയുടെ ഉപയോഗം നീര്വീക്കത്തിനൊരു കാരണമാണ്. ശരീരകലകളില്‍ ഫ്ലൂയ്ഡ് നിറഞ്ഞ് വീക്കമുണ്ടാകാന്‍ കടുകെണ്ണ കാരണമാകുന്നു.






