ഭോപ്പാല്‍ : കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങള്‍ക്ക് പേരിടാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്കിയ കേന്ദ്ര സര്‍ക്കാര്‍. നമീബിയന്‍ ചീറ്റയായ സിസായ ജന്മം നല്കിയ കുഞ്ഞുങ്ങള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. പേര് നിര്‍ദേശിക്കാന്‍ താത്പര്യമുളളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വെബ്സൈറ്റ് പരിശോധിക്കാം. പേരിടല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുളള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
'കുനോ കുഞ്ഞുങ്ങള്‍ക്ക് പേരിടാനുളള സമയമായി പേരിടല്‍ മത്സരത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചുകൊണ്ട് കേന്ദ്ര പരിസ്ഥതി മന്ത്രി ഭൂപേന്ദര്‍ യാദവ് ശനിയാഴ്ച ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനമായി സെപ്റ്റംബര്‍ 17 നാണ് ആഫ്രിക്കയിലെ നമീബിയയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലേക്കെത്തിച്ചത്. അഞ്ച് പെണ്‍ചീറ്റകളെയും മൂന്ന് ആണ് ചീറ്റകളെയുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. നേരത്തെ ആശയെന്ന പെൺചീറ്റ ഗർഭിണിയായിരുന്നുവെങ്കിലും പിന്നീട് ഗർഭമലസിയിരുന്നു. കഴിഞ്ഞ ദിവസം സാഷയെന്ന ചീറ്റപ്പുലി ചത്തിരുന്നു.
ഇതിന് പിന്നാലെയാണ് സിയായ പ്രസവിച്ച വാർത്ത പുറത്തുവന്നത്. വൃക്കയിലുണ്ടായ അണുബാധയാണ് സാഷയുടെ മരണകാരണം. ജനുവരി 23നാണ് രോഗലക്ഷങ്ങൾ പ്രകടമായി തുടങ്ങിയത്. തുടർന്ന് സാഷയെ ദിവസേന പരിശോധിച്ചു. പരിശോധനയിൽ സാഷയ്ക്ക് ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങൾ കണ്ടു. കൂടാതെ മെഡിക്കൽ പരിശോധനയിൽ ചീറ്റയ്ക്ക് നിർജലീകരണം ഉണ്ടെന്നും വൃക്ക സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തിയിരുന്നു.
https://twitter.com/byadavbjp/status/1642215747224211457?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1642215747224211457%7Ctwgr%5E679e7c959ccd54eb8c7f11246a840786d2bc5385%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.reporterlive.com%2Fnational%2Fgovernment-has-launched-a-contest-to-name-the-four-cheetah-cubs-in-kuno-national-park-108935

Comments