
കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ തീവയ്പുണ്ടായ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും പരിശോധിക്കുന്നു. എന്‍.ഐ.എ സംഘം കണ്ണൂരിലെത്തി. തീവയ്പുണ്ടായ ട്രെയിന്‍ ബോഗി സംഘം പരിശോധിച്ചു. കൊച്ചിയില്‍ നിന്നും ബംഗലൂരുവില്‍ നിന്നുമുള്ള എന്‍ഐഎ സംഘമാണ് വിവരശേഖരണത്തിന് എത്തിയത്.






