
തിരുവനന്തപുരം : വനം വകുപ്പിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് മന്ത്രി എകെ ശശീന്ദ്രന്. പറമ്പിക്കുളത്തെ ആളുകളുടെ സുരക്ഷ അടക്കം ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് നടപടി എടുക്കും .വനംവകുപ്പ് നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചിരുന്നു.സ്പെഷ്യൽ ടീം കൂടിയാലോചിച്ച് ടൈം ടേബിള്‍ തീരുമാനിക്കും
ഇടുക്കി ചിന്നക്കനാലിലെ ജനവാസ മേഖലക്ക് തലവേദനയായ അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്തത്. ഇവിടുത്തെ മുതുവരച്ചാല്‍ വനമേഖലയാണ് അരിക്കൊമ്പനായി സമിതി നിര്‍ദേശിക്കുന്നത്. ആവശ്യത്തിന് ഭക്ഷണവും വെളളവും ഇവിടെയുണ്ട്. മാത്രവുമല്ല ജനവാസ മേഖലയോട് ചേര്ന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളജ് ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിര്‍ദേശം. ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ച് അവിടേക്ക് എത്തിക്കാണെമെന്നാണ് റിപ്പോര്‍ട്ടിലുളളത്.
ജനവാസ കേന്ദ്രങ്ങളിലെ കാട്ടുമൃഗങ്ങളുടെ ശല്യം ഒഴിവാക്കാന്‍ ദീര്‍ഘകാല പദ്ധതി വേണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനായി ജില്ലാ തലത്തില്‍ ടാസ്ക് ഫോഴ്സ് വേണം. കോടതി മേല്‍നോട്ടത്തില്‍ത്തന്നെ തുടര്‍ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.






