
വളരെ അപകടകാരികളായ നായ ഇനമാണ് പിറ്റ്ബുള്‍. അതുകൊണ്ടു തന്നെ പിറ്റ്ബുള്ളിനെ പേടിയാണ് എല്ലാവര്ക്കും. ഏത് സമയത്താണ് അവ അക്രമകാരിയാകുന്നതെന്ന് പറയാന്‍ സാധിയ്ക്കില്ല. കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ യുവാവിന്റെ സ്വകാര്യഭാഗത്ത് പിറ്റ്ബുള്‍ കടിച്ചു. പിന്നാലെ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.
30 -കാരനായ യുവാവിന്റെയാണ് സ്വകാര്യ ഭാഗം നായ കടിച്ചെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ തന്റെ പറമ്പില്‍ നില്‍ക്കുകയായിരുന്ന യുവാവിനെ നായ കടിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഗരോണ്ടയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , പക്ഷേ ഇയാളുടെ നില ഗുരുതരമായതിനാല്‍ പിന്നീട് കര്‍ണാലിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ശേഷം യുവാവിനെ അക്രമിച്ചതില്‍ രോക്ഷം കൊണ്ട ഗ്രാമവാസികള്‍ കൂടുതല്‍ അക്രമണം ഉണ്ടാകാതിരിക്കാന്‍ നായയെ അടിച്ച് കൊന്നു.
പൊലീസിനെ വിവരം അറിയിച്ചതോടെ പോലീസെത്തി പരിക്കേറ്റ യുവാവിന്റെയും വീട്ടുകാരുടെയും മൊഴിയെടുത്തു. പാടത്ത് പണി ചെയ്തു കൊണ്ടിരിക്കുന്ന യന്ത്രത്തിന്റെ അടുത്തിരിക്കുകയായിരുന്നു നായ. അവിടേക്കെത്തിയ യുവാവിനു നേരെ നായ ചീറി പാഞ്ഞടുക്കുകയും അയാളുടെ സ്വകാര്യഭാഗത്ത് കടിയ്ക്കുകയും ചെയ്തു എന്നാണ് യുവാവും, വീട്ടുകാരും പറഞ്ഞതെന്ന് പൊലീസ് പറയുന്നു.
നായ കടിച്ച ഉടനെ തന്നെ അയാള്‍ നിലത്ത് കിടന്ന തുണി എടുത്ത് നായയുടെ വായില്‍ തിരുകി. അതോടെ വായ തുറക്കാന്‍ സാധിയ്ക്കാതെ വന്നതിനാല്‍ നായയ്ക്ക് പിന്നീട് അക്രമിക്കാന്‍ സാധിച്ചില്ല. എന്നാല്‍, അപ്പോഴേക്കും യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവാവ് പരിക്കേറ്റ് കരയുന്ന ശബ്ദം കേട്ടിട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ശേഷം യുവാവിനെ ആശുപത്രിയിലെത്തിച്ചു. നായയുടെ ഉടമയെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.






