
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനേയും ടിബറ്റന്‍ ആത്മീയ നേതാവ് ദലൈ ലാമയേയും ചേര്‍ത്ത് കങ്കണ നടത്തിയ മോശം പരാമാര്‍ശം നടിക്ക് തന്നെ വിനയായിരിക്കുകയാണിപ്പോള്‍. ദലൈ ലാമയുടെയും ബൈഡന്റെയും ചിത്രം പങ്കുവച്ചു ഇതിന് പിന്നാലെ നിരവധി ബുദ്ധമത വിശ്വാസികള്‍ പ്രതഷേധവുമായി രംഗത്തെത്തിയിരുന്നു. ശേഷം നടി പോസ്റ്റ് നീക്കം ചെയ്യുകയും മാപ്പ് പറയുകയുമായിരുന്നു.
ദലൈ ലാമയും ജോ ബൈഡനും ഒരുമിച്ചിരിക്കുന്നു എന്ന തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രം സ്റ്റോറിയാക്കിക്കൊണ്ട് നടി കുറിച്ചതിങ്ങനെ, 'വൈറ്റ് ഹൗസില്‍ ദലൈ ലാമയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ടുപേര്‍ക്കും ഒരേ അസുഖമായതിനാല്‍ തീര്‍ച്ചയായും സൗഹൃദമുണ്ടാകും'. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. പാലി ഹില്ലിലുള്ള കങ്കണയുടെ ഓഫീസിന് മുന്നില്‍ ബുദ്ധമതവിശ്വാസികള്‍ പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.
കങ്കണ തന്നെയാണ് പ്രതിഷേധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ഒപ്പം വിശ്വാസികളെ വേദനിപ്പിച്ചതില്‍ നടി മാപ്പ് അപേക്ഷിച്ചു. 'ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. അത് ഇരുവരുടേയും സൗഹൃദത്തേക്കുറിച്ചുള്ള തമാശയായിരുന്നു. ബുദ്ധന്റെ ശിക്ഷണങ്ങളിലും വിശുദ്ധിയിലും ഞാന്‍ വിശ്വസിക്കുന്നു. 14-ആം ദലൈലാമ തന്റെ ജീവിതം മുഴുവന്‍ പൊതുസേവനത്തില്‍ ചെലവഴിച്ചു. താന്‍ ആരോടും ഒന്നും പറയുന്നില്ല. കഠിനമായ ചൂടില്‍ നില്‍ക്കരുത്, ദയവായി തിരിച്ചുപോകൂ' എന്നാണ് പ്രതിഷേധക്കാരോടായി നടി പറഞ്ഞത്.ആണ്‍കുട്ടികളുടെ ചുണ്ടില്‍ ചുംബിയ്ക്കുകയും നാവില്‍ നക്കാന്‍ ആഴശ്യപ്പെടുകയും ചെയ്യു്നന വീഡിയോ കഴിഞ്ഞ ഇടയിലാണ് വിവാദമായത്. അതിന് പിന്നാലെ ഖേധം പ്രകടിപ്പിച്ച് അദ്ദേഹം തന്നെ എത്തിയിരുന്നു. ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഖേദംപ്രകടിപ്പിക്കുന്ന പ്രസ്താവന പങ്കുവെച്ചത്.






