തിരുവനന്തപുരം: കഥകളിയുടെയും കളരിപ്പയറ്റിന്റെയും ആയുര്വേദത്തിന്റെയൂം നേടായ കേരളത്തില്‍ 'അടിപൊളി' വന്ദേ ഭാരതും എത്തിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. യുവാക്കള്‍ പറയുന്നപോലെ 'അടിപൊളി' ആണ് വന്ദേ ഭാരത്. അത് അടിപൊളി യാത്രാനുഭവം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 2033 കോടി നല്‍കും.
ട്രാക്കിലെ വളവുകള്‍ നിവര്‍ത്തും. ട്രെയിന്റെ വേഗത 110 കിലോമീറ്റര്‍ ആക്കും. 36-48 മാസം കൊണ്ട് അഞ്ചര മണിക്കൂറിനുള്ള കാസര്‍ഗോഡ് എത്താനാകും. വേഗത കൂട്ടാനുള്ള നടപടികളുമായി സഹകരിക്കണമെന്നും റെയില്‍വേ മന്ത്രി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ അതിവേഗം കുതിക്കുകയാണ്. നാം 5 ജിയിലേക്ക് കടന്നുകഴിഞ്ഞു. ഇന്ന് നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളില്‍ 99 ശതമാനവും ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മൊബൈല്‍ കയറ്റുമതിയിലും രാജ്യം ഏറെ മുന്നേറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.






